'ഇബ്രാഹിം ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം', നന്ദി പറഞ്ഞ് റോഷൻ

By Web TeamFirst Published Aug 17, 2021, 12:37 PM IST
Highlights

കുരുതി സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ് തുറന്ന് റോഷൻ.

റോഷൻ മാത്യു പ്രധാന കഥാപാത്രമായി ഏറ്റവും എത്തിയ സിനിമയാണ് കുരുതി. പൃഥ്വിരാജായിരുന്നു സിനിമയിലെ മറ്റൊരു നായകനായി അഭിനയിച്ചത്. സിനിമ മികച്ച പ്രതികരണമായിരുന്നു നേടിയത്. ഇപോഴിതാ അഭിനയിച്ചതില്‍ ഏറ്റവു സങ്കീര്‍ണമായ കഥാപാത്രമായിരുന്നു കുരുതിയിലേത് എന്ന് വ്യക്തമാക്കി നടൻ റോഷൻ മാത്യു രംഗത്ത് എത്തിയിരിക്കുന്നു.

ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണ് സിനിമയിലെ ഇബ്രാഹിം. എനിക്ക് അഭിനയിക്കാൻ കഴിഞ്ഞതിനേക്കാൾ കൂടുതൽ അവനുണ്ട്.  സാധ്യമായത് ചെയ്‍തുവെന്നും തനിക്ക് വേണ്ടി എഴുതിയതിന് നന്ദിയെന്ന് അനീഷിനൊടും റോഷൻ മാത്യു പറയുന്നു. തന്നെ വിശ്വസിച്ച പൃഥ്വിരാജിനും റോഷൻ മാത്യു നന്ദി പറയുന്നു.

സുപ്രിയ പൃഥ്വിരാജ് ആണ് ചിത്രം നിര്‍മിച്ചത്.

മനു വാര്യര്‍ ആണ് കുരുതി സിനിമ സംംവിധാനം ചെയ്‍തത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!