
കൊച്ചി: കണ്ണൂർ സ്വദേശി ഡോക്ടർ അമർ രാമചന്ദ്രൻ പ്രൊഡക്ഷനിൽ അഭിലാഷ് ജി ദേവൻ ആണ് റൂട്ട് നമ്പർ 17 എന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് . ജിത്തൻ രമേശ് നായകൻ ആകുന്ന ചിത്രത്തിൽ നായികയായി അഞ്ജു പാണ്ഡ്യയും പ്രതിനായകനായി ഹരീഷ് പേരടിയും എത്തുന്നു.
ഔസേപ്പച്ചൻ സംഗീത സംവിധാനം ചെയുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും റൂട്ട് നമ്പർ 17 നു ഉണ്ട് . തമിഴ്നാട്ടിൽ ഇതിനോടകം തന്നെ വിജയം നേടിയ ചിത്രം ജനുവരി 26നു കേരളത്തിൽ പ്രദർശനത്തിന് എത്തും .സത്യമംഗലം കാട്ടിലെ പതിറ്റാണ്ടുകാലായി നിരോധിക്കപ്പെട്ട റൂട്ട് നമ്പർ 17 എന്ന പാതയുമായി ബന്ധപെട്ടാണ് കഥ വികസിക്കുന്നത് .
ആ പാതയിലേക്കു ഒരുകൂട്ടം ആളുകൾ കടക്കാൻ ശ്രമിക്കുന്നതും ദാരുണമായി കൊലപ്പെടുന്നതും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു ,കൊടും വനത്തിന്റെ നിഗൂഢതയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്ന ചിത്രം നല്ലൊരു ത്രില്ലെർ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറക്കാരുടെ അവകാശവാദം.
പ്രശാന്ത് പ്രണവം ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് അഖിലേഷ് മോഹൻ നിർവ്വഹിക്കുന്നു. അമർ രാമചന്ദ്രൻ,മാസ്റ്റർ നിഹാൽ , അകിൽ പ്രഭാകരൻ, ജെന്നിഫർ, ബിന്ദു, കാശി വിശ്വനാഥൻ, ടൈറ്റസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജയം രവി കീര്‍ത്തി സുരേഷ് സിനിമ 'സൈറണ്‍' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ഫാന്‍സിന് അല്‍പ്പം നിരാശയുണ്ടായാലും, ആ കാര്യത്തില്‍ ഒരു വീട്ടുവീഴ്ച വേണ്ടെന്ന് ജൂനിയര്‍ എന്‍ടിആറും.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ