'എന്റെ രാമരാജുവും ഭീമും ഒത്തുചേരുന്നു'; ആർആർആർ ക്ലൈമാക്‌സ് ഷൂട്ടിംഗ് ആരംഭിച്ചു; സ്റ്റില്ലുമായി രാജമൗലി

By Web TeamFirst Published Jan 20, 2021, 6:01 PM IST
Highlights

 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 

ബാഹുബലി രണ്ടാം ഭാ​ഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് 'ആര്‍ആര്‍ആര്‍'. കൊവിഡ് കാരണം നിർത്തി വച്ചിരുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

രാം ചരണും ജൂനിയര്‍ എൻടിആറും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന സ്റ്റിൽ പങ്കുവച്ചാണ് രാജമൗലി ഇക്കാര്യം പങ്കുവെച്ചു. ‘ക്ലൈമാക്‌സ് ഷൂട്ട് ആരംഭിച്ചു! എന്റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു… ‘ എന്ന അടിക്കുറിപ്പും അദ്ദേഹം ചേർത്തിട്ടുണ്ട്.

The CLIMAX shoot has begun!

My Ramaraju and Bheem come together to accomplish what they desired to achieve... pic.twitter.com/4xaWd52CUR

— rajamouli ss (@ssrajamouli)

രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പേര്. ജൂനിയര്‍ എൻ ടി ആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 

സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്‍പരം അറിയാമെങ്കില്‍ എങ്ങനെ ആയിരുന്നുവെന്നാണ് ചിത്രം പറയുന്നത്. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. കെ കെ സെന്തില്‍കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കോസ്റ്റ്യൂം രാമ രാജമൗലി. 

click me!