RRR Movie: തിയറ്ററുകളിൽ ആവേശമാകാൻ 'ആർആർആർ' നാളെമുതല്‍; കേരളത്തിൽ 500ലധികം സ്ക്രീനുകൾ

Published : Mar 24, 2022, 09:17 PM IST
RRR Movie: തിയറ്ററുകളിൽ ആവേശമാകാൻ 'ആർആർആർ' നാളെമുതല്‍; കേരളത്തിൽ 500ലധികം സ്ക്രീനുകൾ

Synopsis

ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ(SS Rajamouli) ആർആർആർ(RRR Movie). ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇന്ന് മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 

ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസ് ചെയ്യും. ബാഹുബലിക്ക് ശേഷം വരുന്ന രാജമൗലി ചിത്രത്തിനായി ആരാധകരും സിനിമാസ്വാദകരും ഒരുപോലെ കാത്തിരിക്കുകയാണ്. മികച്ചൊരു വിഷ്വൽ ട്രീറ്റ് തന്നെയാകും ചിത്രമെന്ന് ഉറപ്പ് തരുന്നതാണ് ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും വീഡിയോ ​​ഗാനങ്ങളും നൽകുന്ന സൂചന. 

കേരളത്തിൽ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ ഗംഭീര തിയേറ്റർ റിലീസ് ആണ് എച്ച് ആർ പിക്ചേഴ്സ് ഒരുക്കുന്നത്. ചിത്രത്തിന് ആശംസയുമായി പൃഥ്വിരാജും രം​ഗത്തെത്തിയിട്ടുണ്ട്. 

സംവിധായകന്‍ എസ്.എസ്. രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവർ ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഏകതാ പ്രതിമയുടെ സാന്നിധ്യത്തിൽ പ്രൊമോഷൻ നടത്തുന്ന ആദ്യ ചിത്രമായും ആര്‌ആർആർ മാറി.  തീയും വെള്ളവും ഏകതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍ എന്നാണ്  ചിത്രങ്ങൾ പങ്കുവച്ച് രാജമൗലി കുറിച്ചിരുന്നത്. 

ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.

ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

ഷൈനും ചെമ്പൻ വിനോദും ഒന്നിക്കുന്ന 'ബൂമറാം​ഗ്'; മോഷൻ പോസ്റ്റർ

ഷൈൻ ടോം ചാക്കോയും ചെമ്പൻ വിനോദും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'ബൂമറാം​ഗ്'( Boomerang) എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. പൃഥ്വിരാജാണ് പോസ്റ്റർ പുറത്തുവിട്ടത്. സംയുക്ത മേനോൻ ആണ് നായികയായി എത്തുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്. ആർ. എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  മനു സുധാകരൻ ആണ്. 

ബൈജു സന്തോഷ്‌, ഡൈൻ ഡേവിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖിൽ കവലയൂർ, ഹരികുമാർ, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. വിഷ്ണു നാരായണൻ ആണ് ഛായാ​ഗ്രഹണം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍
'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട