Latest Videos

ബോക്സ് ഓഫീസിൽ 1000 കോടി നിഷ്പ്രയാസം, പക്ഷേ നിര്‍മ്മാതാക്കൾ പ്രതീക്ഷിച്ചത് അതിലുമേറെ; ആ ചിത്രം വീണ്ടുമെത്തുന്നു

By Web TeamFirst Published May 7, 2024, 9:01 PM IST
Highlights

റീ റിലീസ് സംഭവിക്കുക മെയ് 10 ന്

ഇത് റീ റിലീസുകളുടെ കാലമാണ്. ശ്രദ്ധേയ ചിത്രങ്ങളുടെ റിലീസ് വാര്‍ഷികങ്ങളിലും താരങ്ങളുടെ പിറന്നാള്‍ ദിനങ്ങളിലുമൊക്കെയുള്ള സാധാരണ റീ റിലീസുകള്‍ മുതല്‍ വിദേശ മാര്‍ക്കറ്റുകളില്‍ വരെ ഒരേ ദിവസം വൈഡ് റിലീസ് ആയെത്തുന്ന റീ റിലീസുകള്‍ വരെയുണ്ട്. തമിഴ് സിനിമയില്‍ നിന്നാണ് ഈ വര്‍ഷം ഇതുവരെ ഏറ്റവുമധികം റീ റിലീസുകള്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഒരു ശ്രദ്ധേയ ചിത്രവും റീ റിലീസിന് ഒരുങ്ങുകയാണ്.

മറ്റൊന്നുമല്ല, എസ് എസ് രാജമൗലിയുടെ സംവിധാനത്തിലെത്തിയ എപിക് പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം ആര്‍ആര്‍ആര്‍ ആണ് തിയറ്ററുകളിലേക്ക് വീണ്ടുമെത്തുന്നത്. 2022 മാര്‍ച്ച് 25 നായിരുന്നു ചിത്രത്തിന്‍റെ ആദ്യ റിലീസ്. ബാഹുബലി 2 ന്‍റെ റെക്കോര്‍ഡ് വിജയത്തിന് ശേഷമെത്തുന്ന രാജമൗലി ചിത്രമെന്ന നിലയില്‍ വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഇത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1300 കോടിയിലധികം നേടാനായെങ്കിലും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചിരുന്നത് അതിനേക്കാള്‍ വലിയ ബിസിനസ് ആയിരുന്നു. 250 കോടി ബജറ്റിലെത്തിയ ബാഹുബലി 2, 1800 കോടി നേടിയെങ്കില്‍ 1300 കോടി നേടിയ ആര്‍ആര്‍ആറിന്‍റെ ബജറ്റ് 550 കോടി ആയിരുന്നു. വിദേശ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം നേടിയ ജനപ്രീതി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനത്തിലുള്ള ഓസ്കര്‍ പുരസ്കാരവും ലഭിച്ചിരുന്നു.

അതേസമയം ചിത്രത്തിന്‍റെ റീ റിലീസ് സംഭവിക്കുക മെയ് 10 ന് ആണ്. ഹിന്ദിയിലും തെലുങ്കിലുമായി 2ഡി, 3ഡി പതിപ്പുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു സമീപകാല ജനപ്രിയ ചിത്രത്തിന്‍റെ റീ റിലീസിനെ പ്രേക്ഷകര്‍ എങ്ങനെ നോക്കിക്കാണുമെന്നത് കാത്തിരുന്ന് കാണാം. 

ALSO READ : 'പുഷ്‍പ 2' പോസ്റ്റ് പ്രൊഡക്ഷന് ഒരേ സമയം 3 യൂണിറ്റുകള്‍! കാരണം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!