'ദി കേരള സ്റ്റോറി' ഒടിടി റിലീസിന്; അപ്ഡേഷന്‍ ഇങ്ങനെ

Published : May 31, 2023, 12:03 PM IST
'ദി കേരള സ്റ്റോറി' ഒടിടി റിലീസിന്; അപ്ഡേഷന്‍ ഇങ്ങനെ

Synopsis

അതേ സമയം നാലാമത്തെ വാരാന്ത്യത്തിൽ സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. 

ദില്ലി: പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ദി കേരള സ്റ്റോറി'. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റ് വന്നിരിക്കുകയാണ്.  വിവിധ ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രതാരം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5  ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ  ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ബോക്സോഫീസില്‍ 225കോടിയോളം നേടിയ ചിത്രം ജൂണ്‍ മാസം ഡിജിറ്റല്‍ റിലീസ് നടത്തും എന്നാണ് വിവരം.

അതേ സമയം നാലാമത്തെ വാരാന്ത്യത്തിൽ സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസായത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇതിന്‍റെ കണക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

അതേ സമയം കഴിഞ്ഞ ദിവസമാണ് 'ദി കേരള സ്റ്റോറി' ചിത്രത്തിനെതിരെ നടന്‍ കമല്‍ഹാസന്‍ രംഗത്ത് വന്നത്. "ഞാൻ പറഞ്ഞതാണ്, ഞാൻ പ്രൊപ്പഗണ്ട സിനിമകൾക്ക് എതിരാണെന്ന്. ലോഗോയുടെ അടിയിൽ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല." - ദി കേരള സ്റ്റോറി വിവാദത്തോട് പ്രതികരിച്ചുകൊണ്ട് കമൽഹാസൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

അതിന് പിന്നാലെ  കമല്‍ഹാസന്‍റെ പ്രതികരണത്തിന് മറുപടിയുമായി ചിത്രത്തിന്‍റെ സംവിധായകനായ സുദീപ്തോ സെന്‍ രംഗത്ത് എത്തിയിരിക്കുന്നു.

“ഞാൻ ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കാറില്ല. മുന്‍പ് ഞാൻ വിശദീകരിക്കാനും വിശദീകരിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഞാൻ അത് ചെയ്യുന്നില്ല, കാരണം ഇതിനെ പ്രൊപ്പഗണ്ട സിനിമ എന്ന് വിളിച്ച ആളുകൾ അത് കണ്ടതിന് ശേഷം ഇത് നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. 

കാണാത്തവർ അതിനെ വിമർശിക്കുന്നു.അത് പോലെ തന്നെ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും റിലീസ് ചെയ്തില്ല. ഇക്കൂട്ടർ സിനിമ കാണാത്തതിനാൽ ഇത് പ്രൊപ്പഗണ്ടയാണ് എന്ന് അവർ കരുതുന്നു. നമ്മുടെ രാജ്യത്ത് വളരെ മണ്ടൻ സ്റ്റീരിയോടൈപ്പുകൾ ഉണ്ട്... ജീവിതം കറുപ്പോ വെളുപ്പോ ആയിരിക്കണം, അതിനിടയില്‍ ഗ്രേ കളറില്‍ ചില ഭാഗങ്ങള്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയില്ല" -സുദീപ്തോ സെന്‍ പറഞ്ഞു.

ഇത് വമ്പൻ ഡീല്‍, പ്രഭാസ് ചിത്രം 'ആദിപുരുഷ്' തെലുങ്ക് റൈറ്റ്സിന് ചെലവായത് 200 കോടി

കമല്‍ഹാസൻ പ്രഭാസിന്റെ വില്ലനാകുമോ?, 150 കോടി പ്രതിഫലമോ? ആരാധകര്‍ ആശയക്കുഴപ്പത്തില്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'