
തിരുവനന്തപുരം: ഒരുകൂട്ടം സഹ സംവിധായകന്മാരുടെ ചിത്രത്തിന്റെ നിമ്മാതാവായി സംവിധായകൻ ആർഎസ് വിമൽ ചലച്ചിത്ര നിർമാണ മേഖലയിലേക്ക്. എന്ന് നിന്റെ മൊയ്‌ദീന് ശേഷം ആർഎസ് വിമൽ നിർമാതാവായി രംഗപ്രവേശനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ടീസർ പ്രകാശനവും വ്യാഴാഴ്ച നടക്കും.
തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ രാത്രി എട്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര താരങ്ങളായ സണ്ണി വെയ്ൻ, റിദ്ധി കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ആർഎസ് വിമൽ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആർഎസ് വിമൽ, ഡോ. സുരേഷ്‌കുമാർ,നിജു വിമൽ കൂട്ടുകെട്ടിലാണ് നിർമ്മിക്കുന്നത്.
സിനിമയെ ആത്മാർത്ഥമായി കൊണ്ട് നടക്കുന്ന പുതു തലമുറയ്ക്ക് ഭാവിയിൽ തണലേകാൻ കഴിയണമെന്ന് ആഗ്രഹത്തോടെയാണ് ആർ.എസ് വിമൽ ഫിലിംസ് എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത് എന്ന് ആർഎസ് വിമൽ പറഞ്ഞു. വിക്രം നായകനായ ബഹു ഭാഷ ചലച്ചിത്രമായ മഹാവീർ കർണ്ണന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയിലാണ് പുതിയ മലയാളം ചലച്ചിത്രവുമായി മലയാളി മനസിലേക്ക് ആർഎസ് വിമലും സംഘവും എത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ