ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; 'രുധിരം' നാളെ മുതൽ തിയറ്ററുകളിൽ

Published : Dec 12, 2024, 10:22 PM IST
ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; 'രുധിരം' നാളെ മുതൽ തിയറ്ററുകളിൽ

Synopsis

അപര്‍ണ ബാലമുരളി നായിക

ഒരു കന്നഡ നടൻ കേന്ദ്ര കഥാപാത്രമായെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയോടെ തിയറ്ററുകളിൽ എത്തുന്ന 'രുധിരം' റിലീസ് നാളെ. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' എന്നീ കന്നഡ ചിത്രങ്ങളിലെ സമാനതകളില്ലാത്ത പ്രകടന മികവിലൂടെ വിസ്മയിപ്പിച്ച രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ്. 'മഴു മറന്നാലും മരം മറക്കില്ല' എന്ന ടാഗ് ലൈനോടെ തിയറ്ററുകളിലെത്തുന്ന ചിത്രം മേക്കിംഗില്‍ ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അടിവരയിടുന്നുണ്ട് സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ ടീസറും ട്രെയിലറും. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. 

ഡോ. മാത്യു റോസി എന്ന കഥാപാത്രമായി ചിത്രത്തിൽ രാജ് ബി ഷെട്ടി എത്തുമ്പോള്‍ സ്വാതി എന്ന കഥാപാത്രമായാണ് അപർണ ബാലമുരളി എത്തുന്നത്. അതി ദുരൂഹമായൊരു കഥാപാത്രമാണ് ചിത്രത്തിൽ രാജ് ബി ഷെട്ടി അവതരിപ്പിക്കുന്നതെന്ന് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നുണ്ട്. രാജ് ബി ഷെട്ടിയുടേയും അപർണയുടേയും തികച്ചും തീവ്രമായ അഭിനയമുഹൂർത്തങ്ങളും ഗംഭീര ആക്ഷനും കൂടി ചിത്രത്തിലുണ്ടെന്നും ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. 

സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലറായെത്തുന്ന ചിത്രം മലയാളത്തിൽ പുതുമയുള്ളൊരു ദൃശ്യവിസ്മയം ആകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഓരോ നിമിഷവും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ വഴിത്തിരിവുകളുമൊക്കെ ചിത്രം കാത്തുവെച്ചിട്ടുണ്ടാകുമെന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. 

റൈസിംഗ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി എസ് ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാ ലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ. 

'രുധിര'ത്തിന്‍റെ തിരക്കഥ, സംഭാഷണം: ജിഷോ ലോൺ ആന്‍റണി, ജോസഫ് കിരൺ ജോർജ്, ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, വി.എഫ്.എക്സ് പ്രൊഡ്യൂസർ: മനീഷ മാധവൻ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

ALSO READ : ഇതാ, ലോകേഷിന്‍റെ ഫ്രെയ്‍മിലെ രജനി; പിറന്നാള്‍ സമ്മാനമായി 'കൂലി' അപ്ഡേറ്റ്: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!