'അവഞ്ചേഴ്‌സ്' പടം പിടിക്കാന്‍ റൂസ്സോ ബ്രദേഴ്സ് വീണ്ടും മാര്‍വലിലേക്ക്

Published : Jul 18, 2024, 07:37 PM IST
'അവഞ്ചേഴ്‌സ്' പടം പിടിക്കാന്‍ റൂസ്സോ ബ്രദേഴ്സ്  വീണ്ടും മാര്‍വലിലേക്ക്

Synopsis

മാര്‍വലിന് ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരെ വീണ്ടും എത്തിക്കാനാണ് ഇപ്പോള്‍ സ്റ്റുഡിയോ ആലോചിക്കുന്നത് എന്നാണ് വിവരം. 

ലോസ് ആഞ്ചലസ്: റൂസ്സോ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ആന്‍റണി റൂസ്സോ, ജോ റൂസ്സോ എന്നിവര്‍  അടുത്ത രണ്ട് 'അവഞ്ചേഴ്‌സ്' സിനിമകൾ സംവിധാനം ചെയ്യുമെന്ന് വിവരം. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്കുള്ള  ഇവരുടെ മടങ്ങിവരവാണ് ഹോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറുന്നത്. 

മാർവൽ സ്റ്റുഡിയോസിന്‍റെ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ നാല് സിനിമകൾ സംവിധാനം ചെയ്ത ഇരുവരും ഇതേ ഫ്രാഞ്ചെസിയിലെ അടുത്ത രണ്ട് ആവ‌ഞ്ചേര്‍സ് ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിക്കാനുള്ള  ആദ്യഘട്ട ചർച്ചകളിലാണെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹോളിവുഡ് റിപ്പോർട്ടര്‍ പറയുന്നത്

'ഡെഡ്‌പൂൾ & വോൾവറിൻ' സംവിധായകൻ ഷോൺ ലെവി ഉൾപ്പെടെ നിരവധി പേരുകൾ ആവ‌ഞ്ചേര്‍സ്  ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ആലോചനയില്‍ ഉണ്ടായിരുന്നെങ്കിലും. മാര്‍വലിന് ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരെ വീണ്ടും എത്തിക്കാനാണ് ഇപ്പോള്‍ സ്റ്റുഡിയോ ആലോചിക്കുന്നത് എന്നാണ് വിവരം. 

"അറസ്റ്റഡ് ഡെവലപ്‌മെന്‍റ്, കമ്മ്യൂണിറ്റി എന്നീ ടിവി ഷോകളിലൂടെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചതിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് എത്തിയ റൂസ്സോ ബ്രദേഴ്സ് 2014 ൽ 'ക്യാപ്റ്റൻ അമേരിക്ക: ദി വിന്‍റര്‍ സോൾജിയർ' എന്ന ചിത്രത്തിലൂടെയാണ് തങ്ങളുടെ മാർവൽ കരിയർ ആരംഭിച്ചത്.

തുടര്‍ന്ന് ഇവര്‍ 'ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ' സംവിധാനം ചെയ്തു. പിന്നീടാണ് "അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ", "അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം" എന്നീ ആഗോള ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തെറി‌ഞ്ഞ ചിത്രങ്ങള്‍ ഇവര്‍ ഒരുക്കിയത്. 

കഴിഞ്ഞ അഞ്ച് വർഷമായി ചലച്ചിത്ര നിർമ്മാതാക്കളായ ഇവര്‍ തങ്ങളുടെ സ്വന്തം ബാനറിലൂടെ പ്രൊജക്‌റ്റുകള്‍ ഒരുക്കുകയായിരുന്നു. ഒസ്കാര്‍ വാരിക്കൂട്ടിയ "എവരിതിംഗ് എവരിവെർ ഓൾ അറ്റ് വൺസ്" സീരിസായ "സിറ്റാഡൽ", സിനിമ സീരിസായ "എക്‌സ്‌ട്രാക്ഷൻ" എന്നിവയെല്ലാം ഇവരുടെതാണ്. 

ഒടിടിക്കായി ആപ്പിളിന് വേണ്ടി "ചെറി", നെറ്റ്ഫ്ലിക്സിൽ "ദി ഗ്രേ മാൻ" എന്നിവ ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്.  "ദി ഇലക്ട്രിക് സ്റ്റേറ്റ്" എന്ന ചിത്രമാണ് ഇവരുടെതായി വരാനുള്ളത്. 

ഐശ്വര്യ റായിയും അഭിഷേകും വേര്‍പിരിയുന്നോ?: ശക്തമായ സൂചന നല്‍കി ജൂനിയര്‍ ബച്ചന്‍റെ 'ലൈക്ക്' !

ബോളിവുഡിലെ പുതിയ സെലിബ്രിറ്റി മാതാപിതാക്കളായി റിച്ച ഛദ്ദയും അലി ഫസലും; കുഞ്ഞ് പിറന്നു
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രണ്ട് സിനിമകളും പൊങ്കലിന് റിലീസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി..'; ജന നായകൻ- പരാശക്തി ക്ലാഷിനെ കുറിച്ച് ശിവകാർത്തികേയൻ
മുസ്‌തഫിസൂറിനെ ടീമിലെടുത്തു; ഷാരൂഖ് ഖാന്റെ 'നാവ് അരിയുന്നവർക്ക്' ഒരുലക്ഷം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ്