
എസ് ഷങ്കറും രാം ചരണും ഒന്നിക്കുന്നു എന്നതിനാല്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രമാണ് 'ആര്‍സി 15'. വൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെന്നിന്ത്യയിലെ മറ്റൊരു മെഗാ ഹിറ്റ് ആയിരിക്കും എന്നതാണ് പ്രേക്ഷകപ്രതീക്ഷകള്‍. അതുകൊണ്ടുതന്നെ 'ആര്‍സി 15'നെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ആരാധകര്‍ ഉറ്റുനോക്കാറുണ്ട്. തമിഴകത്തിന്റെ പ്രിയതാരം എസ് ജെ സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. ചിത്രത്തിന്റെ ചിത്രീകരണമടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഷങ്കര്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് ഷങ്കര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 'ആര്‍സി 15'വുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് ഷങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് നായിക. അഞ്‍ജലിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാവും. ഷങ്കറിന്റെ രാം ചരണ്‍ ചിത്രത്തിന് തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി പതിപ്പുകളുമുണ്ടാകും. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. തിരു ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാം ചരണ്‍, കിയാര അദ്വാനി, എസ് ജെ സൂര്യ, അഞ്‍ജലി എന്നിവര്‍ക്ക് പുറമേ ജയറാം, സുനില്‍, നവീൻ ചന്ദ്ര, തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
എസ് ഷങ്കറിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് 'ഇന്ത്യൻ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമാണ്. ഇത്. പല കാരണങ്ങളാല്‍ കുറെക്കാലമായി നിര്‍ത്തിവെച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയായിരുന്നു വീണ്ടും തുടങ്ങിയത്. ഇപ്പോഴിതാ 'ഇന്ത്യൻ 2'വിന്റെ വലിയൊരു അപ്ഡേറ്റ് അടുത്തിടെ എസ് ഷങ്കര്‍ അറിയിച്ചിരുന്നു. 'ഇന്ത്യൻ 2'വിന്റെ ഒരു ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ്. അടുത്ത ഷെഡ്യൂള്‍ ഈ മാസം മൂന്നാം ആഴ്ചയോടെ തുടങ്ങും. കമല്‍ സര്‍ അതില്‍ ജോയിൻ ചെയ്യും എന്നുമാണ് എസ് ഷങ്കര്‍ അറിയിച്ചത്. 'പൊന്നിയിൻ സെല്‍വൻ' ട്രെയിലര്‍- ഓഡിയോ ലോഞ്ചിനിടെയായിരുന്നു എസ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. 'ഇന്ത്യൻ 2'വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.
Read More : ധനുഷിന്റെ രചനയില്‍ വിജയ് യേശുദാസിന്റെ ആലാപനം, 'തിരുച്ചിദ്രമ്പല'ത്തിലെ മനോഹരമായ ഗാനം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ