ആക്ഷന്‍, ഫൈറ്റ്‌, എന്റര്‍ടെയിന്‍മെന്റ്‌; 'സാഹോ'യുടെ ടീസര്‍ മാസ്സ്‌

Published : Jun 13, 2019, 12:02 PM ISTUpdated : Jun 13, 2019, 02:36 PM IST
ആക്ഷന്‍, ഫൈറ്റ്‌, എന്റര്‍ടെയിന്‍മെന്റ്‌; 'സാഹോ'യുടെ ടീസര്‍ മാസ്സ്‌

Synopsis

ആക്ഷന്‍ ത്രില്ലറായ സാഹോയിലെ സ്‌റ്റണ്ട്‌ രംഗങ്ങള്‍ക്കായി മാത്രം 37 കാറുകളാണ്‌ തകര്‍ത്തതെന്നാണ്‌ റിപ്പോര്‍ട്ട്‌. 

ബ്രഹമാണ്ഡ ചിത്രം ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ ആരാധകരെ വിസ്‌മയിപ്പിക്കാന്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി 'സാഹോ'. പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്‌ അണിയറ പ്രവര്‍ത്തകര്‍.

സുജീത് റെഡ്ഡിയാണ് സംവിധാനം. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായ സാഹോയിലെ സ്‌റ്റണ്ട്‌ രംഗങ്ങള്‍ക്കായി മാത്രം 37 കാറുകളാണ്‌ തകര്‍ത്തതെന്നാണ്‌ റിപ്പോര്‍ട്ട്‌. കെന്നി ബേറ്റ്സ് ആണ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ 'ബിഹൈന്‍ഡ് ദ സീന്‍' വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 15-നാണ് 'സാഹോ' റിലീസ് ചെയ്യുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മൂർച്ചയേറിയ നോട്ടവുമായി സാമുവൽ ജോസഫ്! ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫിന്റെ 'വലതുവശത്തെ കള്ളൻ' വരുന്നു
ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളനി'ൽ ആന്‍റണി സേവ്യറായി ബിജു മേനോൻ; ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ