Dharmendra and Sachin Tendulkar : 'സച്ചിൻ എന്നും മകനെ പോലെ', ഫോട്ടോ പങ്കുവെച്ച് ധര്‍മേന്ദ്ര

Web Desk   | Asianet News
Published : Dec 15, 2021, 05:25 PM IST
Dharmendra and Sachin Tendulkar : 'സച്ചിൻ എന്നും മകനെ പോലെ',  ഫോട്ടോ പങ്കുവെച്ച് ധര്‍മേന്ദ്ര

Synopsis

ധര്‍മേന്ദ്രയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ സച്ചിനും പങ്കുവെച്ചിട്ടുണ്ട്.

ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര (Dharmendra) സച്ചിനെ (Sachin Tendulkar) കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് രംഗത്ത്. വിമാനത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സച്ചിനൊപ്പമുള്ള തന്റെ ഫോട്ടോ ധര്‍മേന്ദ്ര ഷെയര്‍ ചെയ്‍തിട്ടുണ്ട്. ധര്‍മേന്ദ്രയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സച്ചിനും സന്തോഷം അറിയിച്ചു.

സച്ചിനെ കുറിച്ച് താരം എഴുതുകയും ചെയ്‍തിട്ടുണ്ട്. ഒരു മകനെന്ന പോലെയാണ് തന്നോട് സച്ചിൻ പെരുമാറുള്ളത് എന്ന് ധര്‍മേന്ദ്ര പറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നും ധര്‍മേന്ദ്ര എഴുതുന്നു. ധര്‍മേന്ദ്രയ്‍ക്ക് ചുറ്റും ഒരു 'ഓറ'യുണ്ടെന്നാണ് സച്ചിൻ എഴുതിയിരിക്കുന്നത്.

ബോളിവുഡില്‍ ഒരുകാലത്തെ ഹിറ്റ് നായകനായിരുന്നു ധര്‍മേന്ദ്ര. ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതായ ഷോലെയിലൂടെ രാജ്യമെങ്ങും പ്രിയം നേടിയ താരം. നിര്‍മാതാവും ധര്‍മേന്ദ്ര സിനിമയില്‍ വിജയം സ്വന്തമാക്കി. ഇപോള്‍ ധര്‍മേന്ദ്ര സിനിമയില്‍  സജീവമല്ലെങ്കിലും ആരാധകര്‍ക്ക് ഒട്ടും കുറവില്ല.

ധര്‍മേന്ദ്രയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ബിജെപി പ്രതിനിധിയായി ലോക്‍സഭാംഗമായും ധര്‍മേന്ദ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹേമമാലിനിയാണ് ഭാര്യ. നടി ഇഹാന ഡിയോള്‍, അഹാന ഡിയോള്‍ എന്നിവര്‍ മക്കളാണ്. ആദ്യ ഭാര്യയായ പ്രകാശ് കൗറില്‍ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, വിജീത, അജീത എന്നിവര്‍ മക്കളായിട്ടുണ്ട്. ജനപ്രീതിയും കലാമേന്മയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ധര്‍മേന്ദ്ര നിര്‍മിച്ച ഘയലിന് ലഭിച്ചിട്ടുണ്ട്. ഇതിഹാസമായ ധര്‍മേന്ദ്രമായ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുമുണ്ട്.

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ