Gargi : സായ് പല്ലവിയുടെ 'ഗാര്‍ഗി', സ്‍നീക്ക് പീക്ക് വീഡിയോ

Published : Jul 13, 2022, 09:36 PM ISTUpdated : Jul 13, 2022, 09:40 PM IST
 Gargi : സായ് പല്ലവിയുടെ 'ഗാര്‍ഗി', സ്‍നീക്ക് പീക്ക് വീഡിയോ

Synopsis

സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് (Gargi).

സായ് പല്ലവി നായികയാകുന്ന ചിത്രമാണ് 'ഗാര്‍ഗി'. ഗൗതം രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ സായ് പല്ലവി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവിയുടെ ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Gargi).

ജൂലൈ 15ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ഐശ്വര്യ ലക്ഷ്‍മി, ഗൗതം രാമചന്ദ്രൻ, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് ചിത്രം എത്തുക.

'വിരാട പര്‍വം' എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിച്ചത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്‍തത്.

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. സായ് പല്ലവിക്ക് ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.

Read More : ഹൻസിക മൊട്‍വാനിയുടെ 'മഹാ', ട്രെയിലര്‍

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു