Gargi : 'ഗാര്‍ഗി'യുമായി സായ് പല്ലവി, പുതിയ സ്‍നീക്ക് പീക്ക് വീഡിയോ

Published : Jul 14, 2022, 06:19 PM IST
Gargi : 'ഗാര്‍ഗി'യുമായി സായ് പല്ലവി, പുതിയ സ്‍നീക്ക് പീക്ക് വീഡിയോ

Synopsis

സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക്  വീഡിയോ പുറത്തുവിട്ടു (Gargi).

സായ് പല്ലവി നായികയാകുന്ന ചിത്രമാണ് 'ഗാര്‍ഗി'. ഗൗതം രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ സായ് പല്ലവി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ പുതിയൊരു സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Gargi).

ജൂലൈ 15ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ഐശ്വര്യ ലക്ഷ്‍മി, ഗൗതം രാമചന്ദ്രൻ, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് ചിത്രം എത്തുക.

'വിരാട പര്‍വം' എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിച്ചത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്‍തത്.

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. സായ് പല്ലവിക്ക് ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.

Read More : മമ്മൂട്ടിയുടെ 'ഏജന്റ്', പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക