Sai Pallavi : 'സായ് പല്ലവിക്ക് ദേശീയ അവാര്‍ഡ് ലഭിക്കും', 'വിരാട പര്‍വ'ത്തെ പുകഴ്‍ത്തി വെങ്കടേഷ്

Published : Jun 16, 2022, 05:01 PM ISTUpdated : Jun 18, 2022, 02:27 PM IST
Sai Pallavi : 'സായ് പല്ലവിക്ക് ദേശീയ അവാര്‍ഡ് ലഭിക്കും', 'വിരാട പര്‍വ'ത്തെ പുകഴ്‍ത്തി വെങ്കടേഷ്

Synopsis

'വിരാട പര്‍വം' എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വെങ്കടേഷ് സായ് പല്ലവിയെ അഭിനന്ദിച്ചിരിക്കുന്നത് (Sai Pallavi).

സായ് പല്ലവിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 'വിരാട പര്‍വ'ത്തിലേത് എന്ന് നടൻ വെങ്കടേഷ്. സായ് പല്ലവി ദേശീയ അവാര്‍ഡ് നേടാൻ സാധ്യതയുണ്ടെന്നും വെങ്കടേഷ് പറഞ്ഞു. അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നുതെന്നും വെങ്കടേഷ് പറഞ്ഞു. 'വിരാട പര്‍വം'  എന്ന സിനിമയുടെ പ്രീ റിലീസ് ഈവന്റില്‍ സംസാരിക്കുകയായിരുന്നു വെങ്കടേഷ് (Sai Pallavi).

'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. സായ് പല്ലവിയുടെ വേറിട്ട കഥാപാത്രമായിരിക്കും ചിത്രത്തില്‍ എന്നതിനാല്‍ താരത്തിന് ഏറെ പ്രതീക്ഷയുള്ളതാണ് വിരാട പര്‍വം.

എസ്എസ്എല്‍സിയില്‍ മിന്നും വിജയം സ്വന്തമാക്കി ബാലതാരം മീനാക്ഷി

ബാലതാരമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ കലാകാരിയാണ് മീനാക്ഷി അനൂപ്. അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ 'വണ്‍ ബൈ ടുവി'ലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് കഴിഞ്ഞു. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മുന്നില്‍തന്നെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ്  മീനാക്ഷി.

എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ് മീനാക്ഷി. പത്തില്‍ ഒൻപത് വിഷയങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് തന്നെയാണ്. തന്റെ മാര്‍ക് ലിസ്റ്റ് മീനാക്ഷി തന്നെ പങ്കുവെച്ചിട്ടുണ്ട്. ഒന്ന് ബി പൊസീറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പ്ലസ് എന്നാണ് തമാശയായി മീനാക്ഷി കുറിച്ചത്.

മോഹൻലാല്‍ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായ 'ഒപ്പ'ത്തില്‍ മികച്ച വേഷമായിരുന്നു മീനാക്ഷിക്ക്. 'ഒപ്പം' എന്ന പ്രിയദര്‍ശൻ ചിത്രത്തില്‍ മോഹൻലാലും മീനാക്ഷിയും ഒന്നിച്ചുള്ള രംഗങ്ങള്‍ എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. 'മോഹൻലാല്‍', 'ക്വീൻ', 'അലമാര', 'മറുപടി', 'ഒരു മുത്തശ്ശി ഗഥ', 'ജമ്‍ന പ്യാരി' തുടങ്ങിയവയിലും വേഷമിട്ട  മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ 'കവച'യിലും വേഷമിട്ടു.

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയമാണ്. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി.  44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ. കുറവ് വയനാട്ടിൽ. 

2961 പരീക്ഷ കേന്ദ്രങ്ങളിലായി  4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

Read More : ഉണ്ണി മുകുന്ദന്റെ അച്ഛനും സിനിമയില്‍, സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ