കൗമാരക്കാരുടെ കഥയുമായി 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്', അഭിനേതാവായി സായ് വെങ്കിടേഷ്

By Web TeamFirst Published Aug 5, 2021, 6:10 PM IST
Highlights

വ്യവസായ ലോകത്ത് നിന്നാണ് സായ് വെങ്കിടേഷ്  വെള്ളിത്തിരയിലേക്ക് എത്തുന്നത്.
 

കൗമാരക്കാരുടെ കഥ പറയുന്ന 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്' ലൂടെ മറ്റൊരു താരം കൂടി. നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു.  സിനിമാ നിര്‍മാതാവുകൂടിയായ സായ് വെങ്കിടേഷ് എന്ന സ്വാമിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

വ്യവസായ മേഖലയില്‍ നിന്നുള്ള ആലപ്പുഴ സ്വദേശിയായ സായ് വെങ്കിടേഷ് ജ്വല്ലറി ബിസിനസ്സ് രംഗത്ത് മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചുവരികയാണ്. ചലച്ചിത്ര മേഖലയുമായി വര്‍ഷങ്ങളായുള്ള ബന്ധങ്ങൾ സായ് വെങ്കിടേഷ്  ചില ചിത്രങ്ങളില്‍ നിര്‍മ്മാണ പങ്കാളിയാട്ടുണ്ട്. ഇപോള്‍ നടനായും സിനിമയില്‍ സജീവമാകുകയാണ്. ഒടിടി രംഗത്ത് 'തീയേറ്റർ പ്ലേ' എന്ന പ്ലാറ്റ്ഫോം സ്വാമിക്കും സുഹൃത്തുക്കൾക്കും ഉണ്ട്.

ആശ്വാസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ടി ഷമീര്‍ മുഹമ്മദും എഡിറ്റിംഗ് ഐജു അന്റുവും നിര്‍വഹിക്കുന്നു. ഷാജി ആലപ്പാട്ടാണ് കോ പ്രൊഡ്യൂസര്‍. സുഹൈല്‍ സുല്‍ത്താന്‍ എഴുതിയ ഗാനങ്ങള്‍ക്ക് യൂനസിയോ സംഗീതം പകര്‍ന്നിരിക്കുന്നു. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥന്‍, പൂജ അരുണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. പി.ആര്‍.ഒ: പി ശിവപ്രസാദ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!