
സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആരത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിൽ എത്തും. റിലീസ് തിയതി അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. "ഓരോ കോണിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. ഓരോ ചുവടും സത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു", എന്ന ടാഗ് ലൈനോടെയാണ് ആരം തിയറ്ററിലെത്തുക.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്‍റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരം. വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഇന്വെസ്റ്റിഗേഷന് ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മസംഘർഷങ്ങളും തുടർന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തിൽ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് 'കിനാവള്ളി' എന്ന ചിത്രത്തിൻ്റെ രചന നിർവ്വഹിച്ച വിഷ്ണു രാമചന്ദ്രനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റിംഗ് വി. സാജൻ, സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണൻ എന്നിവരാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവർ വരികൾ ഒരുക്കുന്നു. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ. അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈനർ: സുജിത് മട്ടന്നൂർ. മേക്കപ്പ്: കിരൺ, മനോജ്. പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായൺ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ. സ്റ്റണ്ട് ഡയറക്ടർ: റോബിൻ ടോം. ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോ പോൾ. കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്. സ്റ്റിൽസ്: സിബി ചീരൻ. പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. ഡിജിറ്റൽ മാർക്കറ്റിംഗ് : ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് : ബ്രിങ്ഫോർത്ത്, പി ആർ ഒ: ഐശ്വര്യ രാജ്, വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ