സൈജു കുറുപ്പ് നിർമ്മാതാവും നടനുമാകുന്ന 'ഭരതനാട്യം'; ചിത്രം നാളെ തിയറ്ററുകളിൽ

Published : Aug 29, 2024, 04:28 PM IST
സൈജു കുറുപ്പ് നിർമ്മാതാവും നടനുമാകുന്ന 'ഭരതനാട്യം'; ചിത്രം നാളെ തിയറ്ററുകളിൽ

Synopsis

ഒരു ഫാമിലി ഡ്രാമയാണ് ഭരതനാട്യം.

സൈജു കുറുപ്പ് ആദ്യമായി നിർമ്മാണം ചെയ്യുന്ന 'ഭരതനാട്യം' എന്ന ചിത്രം നാളെ (ഓഗസ്റ്റ് 30) തീയറ്ററുകളിൽ എത്തുന്നു. 123 തിയറ്ററുകളിലാണ് ചിത്രം നാളെ റിലീസ് ചെയ്യുക. ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിൽ നായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സൈജു തന്നെയാണ്.  
 
ഒരു ഫാമിലി ഡ്രാമയാണ് ഭരതനാട്യം. സൈജുവിനൊപ്പം സായ്കുമാറും കലാരഞ്ജിനിയും ഗംഭീര റോളുകളിൽ എത്തുന്നു. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും  നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്,  സായ്കുമാർ, കലാരഞ്ജിനി എന്നിവരെ കൂടാതെ മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ , സ്വാതിദാസ് പ്രഭു( തല്ലുമാല ) നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ,പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ കലാരഞ്ജിനിയുടെ ചെറിയൊരു ഇടവേളയ്ക്കു ശേഷമുള്ള മലയാള ചിത്രം കൂടിയാണിത്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എബി ഈണം പകരുന്നു. 

എഡിറ്റിംഗ്-ഷഫീഖ് വി ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ്-മനോജ് കിരൺ രാജ്, കോസ്റ്റ്യൂംസ് ഡിസൈൻ -സുജിത് മട്ടന്നൂർ, സ്റ്റിൽസ്- ജസ്റ്റിൻ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സാംസൺ സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡയറക്ടർ- അരുൺ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ- ആൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്,സൗണ്ട് ഡിസൈനർ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ. വിഎഫ്എക്സ്-ജോബിൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്- കല്ലാർ അനിൽ,ജോബി ജോൺ, പരസ്യക്കല- യെല്ലോ ടൂത്ത്സ്, പി ആർ ഒ-എ  മഞ്ജു ഗോപിനാഥ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എവിടെ തുടങ്ങണമെന്ന് അറിയില്ല'; 'പൊന്മാന്' മുക്തകണ്ഠം പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?