സൽമാൻ ഖാന് വീണ്ടും വധഭീഷണി, 5 കോടി തന്നില്ലെങ്കിൽ ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരും 

Published : Oct 18, 2024, 08:54 AM IST
സൽമാൻ ഖാന് വീണ്ടും വധഭീഷണി, 5 കോടി തന്നില്ലെങ്കിൽ ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരും 

Synopsis

ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാൻ പണം നൽകണമെന്നാണ് സന്ദേശം.

മുംബൈ: സൽമാൻ ഖാന് വീണ്ടും വധ ഭീഷണി. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ നടന് ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് ഭീഷണി സന്ദേശം. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാൻ പണം നൽകണമെന്നാണ് സന്ദേശം. 
മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ ചെറുതായി കാണരുത്. സൽമാന് ജീവിക്കണമെങ്കിൽ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായുളള ശത്രുത അവസാനിപ്പിക്കണം. അതിന് 5 കോടി വേണം. പണം തന്നില്ലെങ്കിൽ സൽമാന്  കൊല്ലപ്പെട്ട ബാബാ സിദ്ധിഖിയേക്കാൾ മോശം സ്ഥിതി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി.  

പമ്പിനുള്ള അപേക്ഷ നൽകിയത് ഡിസംബർ 2ന്, ഫയൽ നീങ്ങിയതിങ്ങനെ; നവീൻ ബാബുവിന് ഒരു വീഴ്ചയുമുണ്ടായില്ല, റിപ്പോർട്ട് 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ