സല്‍മാന്‍ ഖാന്‍റെ 'കിക്ക് 2' വരുന്നു; ജാക്വലിന്‍ ഫെര്‍ണാണ്ടസിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം

Published : Aug 11, 2020, 11:26 PM IST
സല്‍മാന്‍ ഖാന്‍റെ 'കിക്ക് 2' വരുന്നു; ജാക്വലിന്‍ ഫെര്‍ണാണ്ടസിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം

Synopsis

പ്രമുഖ നിര്‍മ്മാതാവ് സാജിദ് നദിയാദ് വാലയുടെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്ന കിക്ക് 2014ലാണ് പുറത്തെത്തിയത്. 

സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബോളിവുഡ് ആക്ഷന്‍ ചിത്രമായിരുന്നു 'കിക്ക്'. പ്രമുഖ നിര്‍മ്മാതാവ് സാജിദ് നദിയാദ് വാലയുടെ സംവിധായക അരങ്ങേറ്റ ചിത്രം 2014ലാണ് പുറത്തെത്തിയത്. ജാക്വലിന്‍ ഫെര്‍ണാണ്ടസ് ആയിരുന്നു നായിക. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാംഭാഗവും പുറത്തെത്തുന്നു. രണ്ടാംഭാഗത്തിലും സല്‍മാന്‍ ഖാനും ജാക്വലിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസിന്‍റെ പിറന്നാള്‍ ദിനത്തിലാണ് 'കിക്ക് 2'ന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

'ഡെവിള്‍' എന്നറിയപ്പെടുന്ന ദേവി ലാല്‍ സിംഗ് എന്ന മോഷ്‍ടാവായിരുന്നു 'കിക്ക്' എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍റെ കഥാപാത്രം. ഒരു മനോരോഗവിദഗ്‍ധയായിരുന്നു ചിത്രത്തില്‍ ജാക്വലിന്‍റെ കഥാപാത്രം. രണ്‍ദീപ് ഹൂദ, നവാസുദ്ദീന്‍ സിദ്ദിഖി, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു ആദ്യഭാഗത്തില്‍. ഇവരില്‍ ആരൊക്കെ പുതിയ ചിത്രത്തില്‍ ഉണ്ടാവുമെന്ന് അറിവായിട്ടില്ല.

അതേസമയം സല്‍മാന്‍ ഖാന്‍റേതായി നാല് സിനിമകള്‍ കൂടി പ്രൊഡക്ഷനിലുണ്ട്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'രാധെ', അഭിരാജ് മിനാവാല സംവിധാനം ചെയ്യുന്ന 'ഗണ്‍സ് ഓഫ് നോര്‍ത്ത്', സാജിദ് നദിയാദ് വാല നിര്‍മ്മിച്ച് ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന 'കഭി ഈദ് കഭി ദിവാലി', കത്രീന കൈഫിനൊപ്പമെത്തുന്ന 'ടൈഗര്‍ 3' എന്നിവയാണ് സല്‍മാന്‍ ഖാന്‍റേതായി പുറത്തുവരാനിരിക്കുന്ന മറ്റു സിനിമകള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ ഭൂതകാലത്തിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..'; തുറന്നുപറഞ്ഞ് പ്രിയങ്ക മോഹൻ
'മമ്മൂട്ടിയുടെ ഉള്ളിൽ അപ്പോൾ മൈക്കിളപ്പനാണോ സേതുരാമയ്യരാണോ എന്ന് ആർക്കറിയാം..?'; പിന്തുണച്ച് സരിത ബാലകൃഷ്ണൻ