ബോളിവുഡിനെ തുണയ്ക്കുമോ 'സിക്കന്ദര്‍'? സ്റ്റൈലിഷ് ​ഗെറ്റപ്പിൽ സൽമാൻ ഖാന്‍, ടീസർ എത്തി

Published : Dec 28, 2024, 05:02 PM IST
ബോളിവുഡിനെ തുണയ്ക്കുമോ 'സിക്കന്ദര്‍'? സ്റ്റൈലിഷ് ​ഗെറ്റപ്പിൽ സൽമാൻ ഖാന്‍, ടീസർ എത്തി

Synopsis

ചിത്രം 2025ലെ ഈദ് ദിനത്തിൽ തിയറ്ററുകളിൽ എത്തും. 

ൽമാൻ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സിക്കന്ദറിന്റെ ടീസർ റിലീസ് ചെയ്തു. ആക്ഷന് പ്രാധാന്യം നൽകിയുള്ള ഒരു സ്റ്റൈലിഷ് ചിത്രമാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. മാസ് ഡയലോ​ഗുകളും ഫൈറ്റുകളുമായുമെത്തിയ ടീസർ സൽമാൻ ആരാധകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം 2025ലെ ഈദ് ദിനത്തിൽ തിയറ്ററുകളിൽ എത്തും. 

സൽമാനോടൊപ്പം, രശ്മിക മന്ദന്ന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. 

അടുത്തിടെ വീണ്ടും പുനരാരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിം​ഗ് സെറ്റിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഫാല്‍കുന പാലസ് ഹോട്ടലിലായിരുന്നു ഷൂട്ടിം​ഗ്. അടുത്തകാലത്തുണ്ടായ വധ ഭീഷണികളെ തുടര്‍ന്ന് സല്‍മാന് ഫോര്‍ ടയര്‍ സുരക്ഷ ക്രമീകരണമാണ് ഒരുക്കിയതെന്നാണ് വിവരം. ഷൂട്ടിംഗ് സ്ഥലം പൂര്‍ണ്ണമായും സീല്‍ ചെയ്താണ് ഷൂട്ടിംഗ് നടക്കുന്നത്. ഇവിടുത്തേക്ക് ഷൂട്ടിംഗ് ക്രൂവിന് മാത്രമാണ് രണ്ട് ഘട്ട പരിശോധനയ്ക്ക് ശേഷം പ്രവേശനം നല്‍കൂ. സല്‍മാന്‍ സ്വന്തം നിലയില്‍ അദ്ദേഹത്തിന്‍റെ ബോഡി ഗാര്‍ഡ് ഷേര തിരഞ്ഞെടുത്ത പ്രത്യേക എക്സ് പാരമിലിറ്ററി സ്വകാര്യ സുരക്ഷ ഭടന്മാരുടെ സുരക്ഷയിലാണ്. അതിന് പുറമേ മുംബൈ പൊലീസിന്‍റെയും ലോക്കല്‍ പൊലീസിന്‍റെയും സുരക്ഷയുണ്ട്. മൊത്തത്തില്‍ സല്‍മാന്‍റെ സുരക്ഷയ്ക്കായി 50 മുതല്‍ 70വരെ സുരക്ഷ ഭടന്മാര്‍ ഉണ്ടെന്നാണ് വിവരം. 

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം ഒരു ദിവസം നേരത്തെ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ടായിരുന്നു. 

ബോളിവുഡിനെയും വിറപ്പിച്ചു, മാർക്കോയുടെ കളിയിനി ടോളിവുഡിൽ; ശ്രദ്ധനേടി തെലുങ്ക് ട്രെയിലർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി