'എന്ത് പ്രായവ്യത്യാസം'?; 17 കാരിയുടെ കൂടെ പുതിയ ചിത്രമെന്ന് ദിഷ പട്ടാണിയോട് സല്‍മാന്‍

By Web TeamFirst Published May 29, 2019, 10:54 AM IST
Highlights

 സല്‍മാന്‍ ഖാനൊന്നിച്ച് ഇനിയൊരു ചിത്രമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ദിഷ പട്ടാണി പറഞ്ഞിരുന്നു.

മുംബൈ: സല്‍മാന്‍ ഖാനൊന്നിച്ചുള്ള നടി ദിഷ പട്ടാണിയുടെ ആദ്യ ചിത്രമാണ് 'ഭാരത്'. പെരുന്നാള്‍ റിലീസായി തിയേറ്ററുകളില്‍ എത്തുന്ന  ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സല്‍മാന്‍ ഖാനൊന്നിച്ച് ജോലി ചെയ്തതിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തെക്കുറിച്ചും ദിഷ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാനൊന്നിച്ച് ഇനിയൊരു ചിത്രമുണ്ടാകാന്‍ സാധ്യതയില്ലെന്നും ദിഷ പട്ടാണി പറഞ്ഞിരുന്നു.

തങ്ങളിരുവരും തമ്മിലുള്ള പ്രായ വ്യത്യസം ചൂണ്ടിക്കാണിച്ചായിരുന്നു ദിഷയുടെ കമന്‍റ്. എന്നാലിപ്പോള്‍ ദിഷയുടെ കമന്‍റിന് മറുപടിയുമായി സല്‍മാന്‍ എത്തിയിരിക്കുകയാണ്. ദിഷ എന്ത് പ്രായ വ്യത്യാസത്തെക്കുറിച്ചാണ് പറയുന്നത്? പതിനേഴുകാരിയുടെ കൂടെ ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെന്നായിരുന്നു സല്‍മാന്‍റെ മറുപടി. സല്‍മാന്‍റെ പുതിയ ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തുന്നത് ആലിയ ഭട്ടാണ്. 26 കാരിയായ ആലിയ ഭട്ടിനെയാണ് സല്‍മാന്‍ പതിനേഴുകാരിയെന്ന് സൂചിപ്പിച്ചതെന്നാണ് ആരാധകര്‍ കരുതുന്നത്.

click me!