
മുംബൈ: സൽമാൻ ഖാന്‍ നായകനായ കിസി കാ ഭായ് കിസി കി ജാന്‍റെ ട്രെയിലർ തിങ്കളാഴ്ച മുംബൈയിൽ നടന്ന ചടങ്ങില്‍ പുറത്തുവിട്ടത്. ട്രെയിലർ ലോഞ്ച് ചടങ്ങിൽ തനിക്കെതിരെ ഉയരുന്ന ട്രോളിന് അപ്പോള്‍ തന്നെ മറുപടി നല്‍കി സല്‍മാന്‍. സിനിമയില്‍ സല്‍മാന്‍റ് സിക്സ് പാക് ബോഡി വിഎഫ്എക്സ് ആണെന്ന് വിമര്‍ശനത്തിനാണ് നടന്‍ മറുപടി നല്‍തിയത്.
കിസി കാ ഭായ് കിസി കി ജാനിന്റെ ട്രെയിലർ ലോഞ്ച് ഇവന്റിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്. സൽമാൻ തന്റെ സിക്സ് പാക്കിനെക്കുറിച്ചുള്ള ട്രോളുകളെക്കുറിച്ചാണ് പറയുന്നത്. തുടര്‍ന്ന് സല്‍മാന്‍ തന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു. നായിക പൂജാ ഹെഗ്‌ഡെ അടക്കം അടുത്ത് നില്‍ക്കെയാണ് സല്‍മാന്‍ ഷര്‍ട്ട് ഊരാന് നോക്കിയത്. വിഎഫ്‌എക്‌സ് ഉപയോഗിച്ചാണ് ഇത് ചെയ്തതെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും തുടര്‍ന്ന് സല്‍മാന്‍ ചോദിക്കുന്നത് കാണാം.
തനിക്ക് ആദ്യം നാല് അബ്സ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആറായി മാറിയെന്നും 57 വയസുള്ള ബോളിവുഡ് താരം വീഡിയോയില്‍ പറയുന്നു.
പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാന്‍റെ നായിക. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും.
സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പശ്ചാത്തല സംഗീതം രവി ബസ്‍രൂര്‍, എഡിറ്റിംഗ് മയൂരേഷ് സാവന്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ രജത് പൊദ്ദാര്‍.
4ഡിഎക്സില്‍ വരാന്‍ 'പൊന്നിയിന്‍ സെല്‍വന്‍ 2'; തെന്നിന്ത്യയില്‍ ആദ്യ ചിത്രം
രാമന്റെ വേഷം കോപ്പിയടി; പ്രഭാസിന്റെ 'ആദിപുരുഷി'നെതിരെ ആര്‍ട്ടിസ്റ്റ്