ഇന്ത്യന്‍ സ്ട്രീമിംഗ് രംഗത്തെ ഏറ്റവും വലിയ പ്രതിഫലം? : സല്‍മാന്‍റെ ഒടിടി പ്രൊജക്ട് വരുന്നു

Published : May 22, 2023, 03:34 PM IST
ഇന്ത്യന്‍ സ്ട്രീമിംഗ് രംഗത്തെ ഏറ്റവും വലിയ പ്രതിഫലം? : സല്‍മാന്‍റെ ഒടിടി പ്രൊജക്ട് വരുന്നു

Synopsis

നേരത്തെ 2020 ല്‍ സല്‍മാന്‍ ചിത്രം രാഥേ നേരിട്ട് സീ5ല്‍ കൂടി ഓണ്‍ലൈന്‍ റിലീസ് നടത്തിയിരുന്നു. അന്ന് കൊവിഡ് കാരണം തീയറ്ററുകള്‍ അടഞ്ഞ് കിടന്നതിനാലാണ് ഇത് നടന്നത്.

മുംബൈ: ബോളിവുഡിലെ വിലയേറിയ താരമാണ് സല്‍മാന്‍ ഖാന്‍. എങ്കിലും ബിഗ്ബോസ് ഷോ അവതാരകനായും മറ്റും സല്‍മാന്‍ ടിവി സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഒരു ഒടിടി പ്രൊജക്ടുമായി സഹകരിക്കാന്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് വിവരം. ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പ് സീ5മായി സഹകരിച്ചായിരിക്കും ഈ പ്രൊജക്ട് വരാന്‍ പോകുന്നത്.

ബോളിവുഡ് ബബിൾ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം സല്‍മാന്‍റെ അടുത്ത വൃത്തങ്ങള്‍ ഈകാര്യം സ്ഥിരീകരിച്ചുവെന്നാണ് പറയുന്നത് “ഒടിടി പ്ലാറ്റ്ഫോമുകള്‍ രാജ്യത്ത് വലിയ വളര്‍ച്ചയാണ് നേടുന്നത്. ഡിജിറ്റൽ എന്‍റര്‍ടെയ്മെന്‍റ് ലോകത്തേക്ക് കടക്കാനുള്ള ശരിയായ സമയമാണിതെന്ന് സൽമാൻ വിശ്വസിക്കുന്നത്. സീ5ല്‍ സ്ട്രീം ചെയ്യുന്ന ഒരു ഒടിടി പ്രോജക്റ്റില്‍ അധികം വൈകാതെ അദ്ദേഹത്തെ കാണാം. 

അതിനുള്ള കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. പ്രോജക്റ്റ് അടുത്ത വർഷം ആദ്യം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ തന്നെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ഓണ്‍ലൈന്‍  റിലീസുകളിലൊന്നായിരിക്കും ഇത്" - സല്‍മാനുമായി അടുത്ത വ്യക്തി ബോളിവുഡ് ബബിളിനോട് വെളിപ്പെടുത്തി. 

നേരത്തെ 2020 ല്‍ സല്‍മാന്‍ ചിത്രം രാഥേ നേരിട്ട് സീ5ല്‍ കൂടി ഓണ്‍ലൈന്‍ റിലീസ് നടത്തിയിരുന്നു. അന്ന് കൊവിഡ് കാരണം തീയറ്ററുകള്‍ അടഞ്ഞ് കിടന്നതിനാലാണ് ഇത് നടന്നത്. പിന്നീട് ഒടിടി പ്ലാറ്റ്ഫോം സംബന്ധിച്ച് സല്‍മാന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്നാണ് സല്‍മാന്‍ വാദിച്ചത്. 

അതേ സമയം ഇന്ത്യയിലെ ഒരു ഒടിടി പ്ലാറ്റ്ഫോം പ്രൊജക്ടില്‍ ഏറ്റവും വലിയ പ്രതിഫലമാണ് സീ5 ലെ പ്രൊജക്ടിന് സല്‍മാന്‍ വാങ്ങുന്നത് എന്നാണ് വിവരം. നേരത്തെ തന്നെ ബിഗ്ബോസ് ഷോയ്ക്ക് ഇന്ത്യയിലെ തന്നെ ഒരു ടിവി ഹോസ്റ്റിന്‍റെ ഏറ്റവും കൂടിയ പ്രതിഫലമാണ് സല്‍മാന്‍ വാങ്ങിയത്. എന്നാല്‍ പ്രൊജക്ടിന്‍റെ സ്വഭാവമോ, അണിയറക്കാന്‍ ആരാണെന്ന വിവരമോ സീ5 വും സല്‍മാനും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

സല്‍മാന്‍ ഖാന്‍റ സഹോദരിയുടെ രത്ന കമ്മലുകള്‍ മോഷണം പോയി: കള്ളനെ പിടികൂടി

'ഹൃദയഭേദകം..'; മനോബാലയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മമ്മൂട്ടിയും ദുൽഖറും
 

PREV
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം