ഒരു കൈത്താങ്ങ്; കൊവിഡ് പ്രതിസന്ധിയില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

By Web TeamFirst Published May 7, 2021, 6:44 PM IST
Highlights

സൽമാൻ ഖാന് പുറമേ യഷ്‌രാജ് ഫിലിംസും സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

രാജ്യത്ത് കൊവി‍ഡ് രണ്ടാംതരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍. സാങ്കേതിക പ്രവര്‍ത്തകര്‍, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് താരം ധനസഹായം നല്‍കുന്നത്. 1500 രൂപയാണ് ആദ്യ ഗഡുവായി പ്രവര്‍ത്തകര്‍ക്ക് നല്‍കുക. 

കൊവിഡ് രണ്ടാം തരം​ഗം ശക്തിപ്രാപിച്ചതോടെ മറ്റ് മേഖലകളെ പോലെ തന്നെ സിനിമയെയും സാരമായി ബാധിച്ചു. സിനിമ സെറ്റുകളില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 

സൽമാൻ ഖാന് പുറമേ യഷ്‌രാജ് ഫിലിംസും സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 35,000 പേര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നാണ് യാഷ്‌രാജ് ഫിലിംസ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സിനിമ പ്രവര്‍ത്തകര്‍ക്ക് 3,000 രൂപ വീതം സൽമാൻ ഖാൻ ധനസഹായം നല്‍കിയിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!