'ടൈഗര്‍ വേഴ്‍സസ് പത്താൻ', താരങ്ങളുടെ ഫോട്ടോ ഹിറ്റ്

Published : Aug 28, 2024, 03:15 PM IST
'ടൈഗര്‍ വേഴ്‍സസ് പത്താൻ', താരങ്ങളുടെ ഫോട്ടോ ഹിറ്റ്

Synopsis

ഷാരൂഖിനറെയും സല്‍മാന്റെയും ഒരു എഐ ഫോട്ടോയാണ് പ്രചരിക്കുന്നത്.  

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഷാരൂഖ്. ഷാരൂഖ് നായകനായി വൻ ഹിറ്റായ ചിത്രമാണ് പത്താൻ. സല്‍മാന്റേതായി വൻ വിജമായ ഒരു ചിത്രമാണ് ടൈഗര്‍. ബോളിവുഡിന്റെ സല്‍മാനും ഷാരൂഖും ഒന്നിച്ചുള്ള ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ടൈഗര്‍ വേഴ്‍സസ് പത്താനെന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ടൈഗര്‍ വേഴ്‍സസ് പത്താൻ എന്ന സിനിമ ചര്‍ച്ചകളിലുള്ളതുമാണ്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നടൻമാരുടേതായി നിലവില്‍ പ്രചരിക്കുന്നത് എഐ ഫോട്ടോ ആണ്. ഇത് സംഭവിച്ചാല്‍ വൻ ഹിറ്റ് ചിത്രമാകും എന്ന പ്രതീക്ഷ രാജ്യമൊട്ടാകെയുള്ള ആരാധകര്‍ക്കുണ്ട്. ഷാരൂഖിന്റെ പത്താൻ എന്ന സിനിമയുടെ സംവിധാനം സിദ്ധാര്‍ഥ് ആനന്ദായിരുന്നു. എന്തായാലും ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ടൈഗര്‍ വേഴ്‍സസ്‍ പത്താൻ എന്നത്.

ഷാരൂഖ് ഖാൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് സിനിമാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

Read More: തമിഴകത്ത് നിന്ന് ഒരു വാഴൈ, കളക്ഷനില്‍ വമ്പൻമാരെയും ഞെട്ടിക്കുന്നു, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാലിന്റെ മോണോലോഗിൽ ഞാൻ കരഞ്ഞു', അതുപോലൊരു സിനിമയുണ്ടായിട്ടില്ലെന്നും വിനായക് ശശികുമാര്‍
അഡ്വാൻസായി വിറ്റത് രണ്ട് ലക്ഷം ടിക്കറ്റുകള്‍, ധുരന്ദര്‍ 2 നേടിയത് ഞെട്ടിക്കുന്ന തുക