Salute postponed : 'സല്യൂട്ട്' റിലീസ് നീട്ടി; തീരുമാനത്തിനു പിന്നിലെ സാഹചര്യം വിശദീകരിച്ച് ദുല്‍ഖര്‍

Published : Jan 10, 2022, 04:44 PM IST
Salute postponed : 'സല്യൂട്ട്' റിലീസ് നീട്ടി; തീരുമാനത്തിനു പിന്നിലെ സാഹചര്യം വിശദീകരിച്ച് ദുല്‍ഖര്‍

Synopsis

ഈ മാസം 14ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം

ദുല്‍ഖര്‍ സല്‍മാനെ (Dulquer Salmaan) നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് (Rosshan Andrrews) സംവിധാനം ചെയ്‍ത ചിത്രം 'സല്യൂട്ടി'ന്‍റെ (Salute) റിലീസ് നീട്ടി. കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 14ന് ആയിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തില്‍ മറുഭാഷകളിലെ പല ബിഗ് ബജറ്റ് ചിത്രങ്ങളും റിലീസ് നീട്ടിയിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്ന് ഒരു ചിത്രം റിലീസ് നീട്ടുന്നത് പുതിയ സാഹചര്യത്തില്‍ ആദ്യമാണ്.

റിലീസ് നീട്ടാനുണ്ടായ സാഹചര്യം വിശദീകരിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രേക്ഷകരെപ്പോലെ ഈ ചിത്രത്തിന്‍റെ റിലീസിന് തങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നെന്ന് ദുല്‍ഖര്‍ പറയുന്നു. "പക്ഷേ സാമൂഹിക പ്രതിബന്ധതയ്ക്ക് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു. കൊവിഡ്, ഒമിക്രോണ്‍ കേസുകളില്‍ ഉണ്ടായ വര്‍ധന കണക്കിലെടുത്ത് ബുദ്ധിമുട്ടുള്ള തീരുമാനം ഞങ്ങള്‍ക്ക് എടുക്കേണ്ടിവന്നിരിക്കുകയാണ്. സല്യൂട്ടിന്‍റെ റിലീസ് നീട്ടുകയാണ്. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ഇതുപോലെയുള്ള സമയത്ത് ആരോഗ്യത്തിനും സുരക്ഷയ്ക്കുമായിരിക്കണം നാം പ്രാമുഖ്യം കൊടുക്കേണ്ടത്. കഴിയാവുന്നതില്‍ നേരത്തെ ഞങ്ങള്‍ എത്തും. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി", ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പല സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെ ബോളിവുഡ്, ടോളിവുഡ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള പല ചിത്രങ്ങളും റിലീസ് നീട്ടിയിരുന്നു. ബോളിവുഡില്‍ നിന്ന് ഷാഹിദ് കപൂറിന്‍റെ ജേഴ്സി, അക്ഷയ് കുമാറിന്‍റെ പൃഥ്വിരാജ്, ടോളിവുഡില്‍ നിന്ന് രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം രാധേശ്യാം എന്നിവയൊക്കെ പുതിയ സാഹചര്യത്തില്‍ റിലീസ് നീട്ടിയിരുന്നു. അതേസമയം റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ആദ്യമായി എത്തുന്ന ചിത്രമാണ് സല്യൂട്ട്. ബോബി- സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറിയാണ്. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

2026ലെ ആദ്യ ഹിറ്റ്, മമ്മൂട്ടിയുടെ കാമിയോ റോള്‍, ചത്താ പച്ചാ രണ്ടാഴ്‍ച കൊണ്ട് നേടിയത്
ദിലീഷ് പോത്തനൊപ്പം സാഗര്‍ സൂര്യ, ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു