മികച്ച നടിയായി തിരിച്ചുവരും; ഓണ്‍ലൈനായി അഭിനയം പഠിച്ച് സാമന്ത!

Web Desk   | Asianet News
Published : May 07, 2020, 05:41 PM ISTUpdated : May 07, 2020, 05:53 PM IST
മികച്ച നടിയായി തിരിച്ചുവരും; ഓണ്‍ലൈനായി അഭിനയം പഠിച്ച് സാമന്ത!

Synopsis

ഓണ്‍ലൈനായി അഭിനയം പഠിക്കുകയാണ് എന്ന് വ്യക്തമാക്കി സാമന്ത.

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ മിന്നുംതാരമാണ് സാമന്ത. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ നായിക. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാമന്ത സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഒരു വിശേഷമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഓണ്‍ലൈനില്‍ അഭിനയം പഠിക്കുന്ന കാര്യമാണ് സാമന്ത വ്യക്തമാക്കിയിരിക്കുന്നത്.

പ്രമുഖ ഹോളിവുഡ് താരം ഹെലൻ മിറനിൽ നിന്നാണ് സാമന്ത അഭിനയം പഠിക്കുന്നത്. ഓൺലൈനായിട്ടാണ് സാമന്ത അഭിനയം പഠിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം പഠിക്കുകയാണെന്ന് വ്യക്തമാക്കിയ സാമന്തയ്‍ക്ക് ആശംസകള്‍ നേരുകയാണ് ആരാധകരും. ദ ക്വീന്‍, റെഡ് മുതലായ സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയയായ 74 കാരിയാണ് ഹെലൻ മിറൻ. മികച്ച നടിയായി താൻ തിരിച്ചുവരും, കാത്തിരുന്നു കാണൂവെന്നാണ് സാമന്ത എഴുതിയിരിക്കുന്നത്.

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ