നാഗ ചൈതന്യയുടെ തോളില്‍ തല ചായ്‍ച്ച് സാമന്ത; വൈറലായി ഫോട്ടോ!

By Web TeamFirst Published Apr 8, 2019, 12:15 PM IST
Highlights

തെന്നിന്ത്യൻ താര ദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹശേഷം ആദ്യമായി ഒന്നിച്ച മജിലി തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം സാമന്ത ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നാഗ ചൈതന്യയുടെ തോളില്‍ തലചായ്‍ച്ചിരിക്കുന്ന സാമന്തയാണ് ഫോട്ടോയിലുള്ളത്.

ശിവനിര്‍വാണയാണ് മജിലി സംവിധാനം ചെയ്‍തിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സച്ചിനെപ്പോലെ ഒരു വലിയ ക്രിക്കറ്റ് താരമാകാൻ കൊതിക്കുന്ന കഥാപാത്രമാണ് നാഗ ചൈതന്യയുടേത്. പക്ഷേ കടുത്ത മദ്യപാനിയായ നാഗ ചൈതന്യക്ക് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പറ്റുന്നില്ല. ക്രിക്കറ്റ് താരമാകണമെന്ന് കൊതിക്കുന്ന ആളാണ് കേന്ദ്ര കഥാപാത്രമെങ്കിലും ക്രിക്കറ്റ് കേന്ദ്രപ്രമേയമായ സിനിമയല്ല മജിലി. ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ് പറയുന്നത് എന്നും സംവിധായകൻ ശിവ നിര്‍വാണ പറയുന്നു. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. വിഷ്‍ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.  ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 

click me!