
ഏതാനും മാസങ്ങൾക്ക് മുൻപാണ് തനിക്ക് മയോസൈറ്റിസ്(Myositis) എന്ന രോഗം ബാധിച്ച വിവരം സാമന്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ പ്രിയ താരം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാനായി നിരവധി പേരാണ് ആശംസകളും പ്രാർത്ഥനകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അസുഖത്തിന് പിന്നാലെ താൻ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സാമന്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടത്തിലൂടെ ആണ് താൻ കടന്നു പോകുന്നതെന്നും ഒത്തിരി യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു എന്നും സാമന്ത പറയുന്നു. ഓരോ സമയവും മികച്ചതായി ഇരിക്കാനായിരുന്നു ശ്രമങ്ങൾ. ഒടുവിൽ എന്റെ നിയന്ത്രണങ്ങൾക്കും അപ്പുറമായി കാര്യങ്ങളെന്നും സാമന്ത പറഞ്ഞു.
'മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടിവന്നു. കണ്ണുകളാണ് വികാരം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന മാധ്യമം. എന്നാല്‍ ഭൂരിഭാഗം ദിവസങ്ങളിലും രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകളില്‍ സൂചികുത്തുന്നത് പോലെയാണ് വേദന. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്. അത് സ്‌റ്റൈലിന് വേണ്ടിയൊന്നും അല്ല. ലൈറ്റുള്ള പ്രതലത്തിലേക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. ഒപ്പം കടുത്ത മൈഗ്രേനും. കഴിഞ്ഞ എട്ടുമാസത്തോളമായി ഈ ദുരിതങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്’, എന്ന് സാമന്ത പറഞ്ഞു.
'ആ നിറം നല്ലതായിരുന്നു, മറ്റൊന്നും ചിന്തിച്ചില്ല'; 'പഠാൻ' ബിക്കിനി വിവാദത്തിൽ സംവിധായകൻ
ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സമാന്തയ്ക്ക് ബാധിച്ചത്. മയോസിറ്റിസ് രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് കാലക്രമേണ വഷളാകുകയും നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യും.
അതേസമയം, 'ശാകുന്തളം'ആണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ് നായകന്‍. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ