വീണ്ടും ക്യാമറയ്‍ക്ക് മുന്നിലേക്ക് സാമന്ത; ആമസോണ്‍ പ്രൈം വീഡിയോയുടെ സിരീസിലെ പ്രധാന കഥാപാത്രം

Published : Feb 01, 2023, 11:41 AM IST
വീണ്ടും ക്യാമറയ്‍ക്ക് മുന്നിലേക്ക് സാമന്ത; ആമസോണ്‍ പ്രൈം വീഡിയോയുടെ സിരീസിലെ പ്രധാന കഥാപാത്രം

Synopsis

റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പ്

നടി സാമന്ത റൂത്ത് പ്രഭുവിനെ സംബന്ധിച്ച് വ്യക്തിപരമായ പല പ്രതിസന്ധികളിലൂടെയും കടന്നുപോയ വര്‍ഷമായിരുന്നു 2022. നാഗചൈതന്യയുമായുള്ള വിവാഹ മോചനം, പിന്നാലെ മയോസൈറ്റിസ് രോഗ ബാധിതയാണെന്ന കണ്ടെത്തല്‍. സാമന്തയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് പൂര്‍ത്തിയാക്കാനുള്ള ചിത്രം ഖുഷിയുടെ ചിത്രീകരണം ചെറിയ ഇടവേളയിലേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ അഭിനയത്തില്‍ നിന്ന് അമ്പേ മാറിനില്‍ക്കാനൊന്നും തീരുമാനമെടുത്തിട്ടില്ല സാമന്ത. ഇപ്പോഴിതാ ആമസോണ്‍ പ്രൈം വീഡിയോയുടെ ഒരു വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് അവര്‍.

റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാന്‍ ആണ് ഈ സിരീസിലെ നായകന്‍. രാജും ഡികെയും ചേര്‍ന്നാണ് സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പ് ഒരുക്കുന്നത്. സിരീസിലെ സാമന്തയുടെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയാണ് ആമസോണ്‍ പ്രൈം വീഡിയോ അവരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിരീസിന്‍റെ അടുത്ത ഷെഡ്യൂള്‍ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളില്‍ ആവും. വിദേശത്തും ചിത്രീകരണമുണ്ട്. സെര്‍ബിയയും സൌത്ത് ആഫ്രിക്കയുമാണ് ലൊക്കേഷനുകള്‍. ചാരപ്രവര്‍ത്തനം നടത്തുന്ന കഥാപാത്രങ്ങളാണ് വരുണിന്‍റെയും സാമന്തയുടേതുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ : ഫഹദ് ഫാസിലും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു? മാര്‍ച്ചില്‍ ചിത്രീകരണമെന്ന് റിപ്പോര്‍ട്ട്

അതേസമയം ശാകുന്തമാണ് സാമന്തയുടെ അടുത്ത തിയറ്റര്‍ റിലീസ്. ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്കില്‍ നിന്നുള്ള അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇത്. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ചാണ് ഗുണശേഖര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമന്ത ശകുന്തളയാവുമ്പോള്‍ ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ ആണ്. ഫെബ്രുവരി 17 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?