
തെന്നിന്ത്യൻ താരം സാമന്തയുടെ (Samantha) പുതിയ ചിത്രം 'യശോദ'യുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്. ഇരട്ട സംവിധായകരായ ഹരി- ഹരീഷ് ആണ് ചിത്രം ഒരുക്കുന്നത്. മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും (Unni Mukundan) ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സസ്പെൻസ് ത്രില്ലറാകും ചിത്രമെന്നാണ് ഫസ്റ്റ് ഗ്ലിംപ്‍സ് നൽകുന്ന സൂചന.
ചിത്രത്തിൽ യശോദയായി എത്തുന്നത് സാമന്തയാണ്. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ 80 ശതമാനം ഷൂട്ടിംഗും പൂർത്തിയായെന്നാണ് വിവരം. ഓഗസ്റ്റ് 12ന് ചിത്രം റലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം.
ചിത്രം തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും പുറത്തിറങ്ങുക. നായികാ കേന്ദ്രീകൃതമായ ചിത്രമാണിത്. ഇരട്ടസംവിധായകരായ ഹരി ഹരീഷ് ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിശർമ്മയണ് സംഗീതം. പുലഗം ചിന്നരായയും, ഡോ. ചള്ള ഭാഗ്യലക്ഷ്മിയും ചേർന്നാണ് സംഭാഷണം ഒരുന്നത്. ശ്രീദേവീ മൂവീസാണ് നിർമ്മാണം.
മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും പ്രധാനകഥാപാത്രങ്ങളായി എത്തിയ ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതിയിലും നിര്‍ണായക വേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ തമിഴില്‍ റീമേക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദനായിരുന്നു.
മഞ്ജുവാര്യരുടെ പരാതി; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ, പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. സനൽ കുമാർ ശശിധരനെ കസ്റ്റഡിയിൽ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു സ്ഥിരീകരിച്ചു.
മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാതിരുന്നത്. ഈ അവ്യക്തതകൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.