ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി

Published : Mar 29, 2025, 10:54 AM IST
ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി

Synopsis

ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും

സങ്കല്‍പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന സമരസ എന്ന സിനിമയുടെ 
ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. നിലമ്പൂർ നിലംബപുരി റെസിഡൻസിയിൽ നടന്ന ലളിതമായ പാക്കപ്പ് ചടങ്ങിൽ ചലച്ചിത്ര, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന സമരസയിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ, രാജീവ്‌ മേനത്ത്, ബിനീഷ് പള്ളിക്കര, നിഖിൽ കെ മോഹനൻ, പ്രമോദ് പൂന്താനം, അശ്വിൻ ജിനേഷ്, നിലമ്പൂർ ആയിഷ, മാളവിക ഷാജി, വിനീത പദ്മിനി, ബിനി ജോൺ, സുനിത, മഹിത, ബിന്ദു ഓമശ്ശേരി, ശാന്തിനി, ദൃശ്യ സദാനന്ദൻ, കാർത്തിക അനിൽ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ. ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു.

എഡിറ്റർ- ജോമോൻ സിറിയക്, ആർട്ട്‌ ഡയറക്ടർ- ഷിജു മാങ്കൂട്ടം, മേക്കപ്പ്- നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്- ശ്രീനി ആലത്തിയൂർ, സ്റ്റിൽസ്- സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഗിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടർ- ബേബി പുല്പറ്റ, സുധീഷ് സുബ്രമണ്യൻ, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീധര, വിഘ്‌നേഷ്, അശ്വിൻ പ്രേം, ഗ്രിഗറി, ദേവാനന്ദ്, ശ്രീജിത്ത്‌ ബാലൻ. ഫാമിലി ഇമോഷണൽ ഡ്രാമ ജോണറിൽ വ്യത്യസ്തമായ ഒരു സാമൂഹ്യ വിഷയം ചർച്ച ചെയ്യുന്ന ചിത്രമാണ് സമരസയെന്ന് സംവിധായകൻ ബാബുരാജ് ഭക്തപ്രിയം പറഞ്ഞു. തന്റെ ആദ്യ സിനിമയുടെ തിരക്കഥയിലെ നായികാ കഥാപാത്രം യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഒരു യുവതിയുടെ അനുഭവകഥയാണെന്ന് ഒരു യുവസംവിധായകന്‍ തിരിച്ചറിയുകയാണ്. അയാളുടെ അന്വേഷണത്തിൽ കണ്ടെത്തുന്ന അമ്പരപ്പിക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. മെയ് മാസത്തില്‍ പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'കാതലാകിറേൻ'; തമിഴ് ആല്‍ബത്തിന്‍റെ ടൈറ്റില്‍ വീഡിയോ പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീ, ചില പ്രത്യേകതരം മനുഷ്യർക്ക് പിടിക്കൂല; പേളിയുടെ പോസ്റ്റിനു താഴെ കമന്റുമായി ഇച്ചാപ്പി