സംയുക്ത നായികയായ 'വിരൂപാക്ഷ'യുടെ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട്

Published : Jun 10, 2023, 04:45 PM IST
സംയുക്ത നായികയായ 'വിരൂപാക്ഷ'യുടെ ലൈഫ്‍ടൈം കളക്ഷൻ റിപ്പോര്‍ട്ട്

Synopsis

സായ് ധരം തേജ് ആണ് ചിത്രത്തില്‍ നായകനായെത്തിയത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ സംയുക്ത നായികയായി എത്തിയതാണ് 'വിരൂപാക്ഷ'. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'വിരൂപാക്ഷ' എന്ന ത്രില്ലര്‍ ചിത്രം തിയറ്റര്‍ റണ്‍ അവസാനിപ്പിക്കുമ്പോള്‍ ആകെ നേടിയിരിക്കുന്നത് 90.85 കോടി രൂപയാണ് എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

'വിരൂപാക്ഷ' എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളം പ്രി- റിലീസ് ബിസിനസായി നേടിയിരുന്നു. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങള്‍ പറയുന്ന 'വിരൂപാക്ഷ'യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന 'വിരൂപാക്ഷ'യില്‍ അജയ്, സായ് ചന്ദ്, ബ്രഹ്‍മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാര്‍ റൈറ്റിങ്ങ്‍സും ചേര്‍ന്ന് നിര്‍മിച്ചതാണ് സംവിധായകൻ കാര്‍ത്തിക് ദാന്തു കഥ എഴുതിയ ചിത്രമായ 'വിരൂപാക്ഷ'. ബി വി എസ് എൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് 'വിരൂപാക്ഷ'യുടെ നിര്‍മാതാക്കള്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശോക ബന്ദ്രെഡ്ഡി. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സതിഷ് ബികെആറും ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍ ശ്രീനാഗേന്ദ്ര, പിആര്‍ഒ വംശി, മാധുരി മധു, കളറിസ്റ്റ് വിവേക് ആനന്ദ് എന്നിവരുമാണ്.

സംയുക്ത നായികയായി ഒടുവില്‍ മലയാളത്തിലെത്തിയ ചിത്രം 'ബൂമറാംഗാ'ണ്. ഷൈൻ ടോം ചാക്കോ നായകനായ ചിത്രമായിരുന്നു 'ബൂമറാംഗ്'. മനു സുധാകരൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ചെമ്പൻ വിനോദ് ജോസും ഡെയ്‍ൻ ഡേവിസും വേഷമിട്ടു. സുധീര്‍ അലി ഖാൻ സംഗീതം സംവിധാനം നിര്‍വഹിച്ച 'ബൂമറാംഗ്' അജി മേടയില്‍ തൗഫീഖ് ആര്‍ എന്നിവരാണ് നിര്‍മിച്ചത്.

Read More: 'കുഴപ്പമൊന്നുമില്ല', ബിനു അടിമാലി ആശുപത്രി വിട്ടു, ആദ്യ പ്രതികരണം- വീഡിയോ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'