ഒരിക്കല്‍ കൂടി ഒപ്പം നടക്കാൻ അവസരം കിട്ടി; ഇർഫാന്റെ മൃതദേഹം ചുമലിലേറ്റിയ സുഹൃത്ത് വികാരനിര്‍ഭരനായി പറയുന്നു

By Web TeamFirst Published Apr 29, 2020, 9:34 PM IST
Highlights

താങ്കളെ അവസാനമായി ഒരു നോക്ക് കണ്ട് യാത്ര പറയാൻ സാധിച്ച താൻ അനുഗ്രഹീതനാണ് എന്ന് സുഹൃത്ത് പറയുന്നു.

ഇന്ത്യൻ ചലച്ചിത്രലോകത്തെ തന്നെ മികച്ച നടൻമാരില്‍ ഒരാളായ ഇര്‍ഫാൻ ഖാൻ വിടവാങ്ങി. വൻ കുടലിലെ അണുബാധയെ തുടര്‍ന്നായിരുന്നു മരണം. ഞെട്ടലോടെയാണ് ചലച്ചിത്രലോകം ഇര്‍ഫാൻ ഖാന്റെ മരണവാര്‍ത്ത കേട്ടത്. ഇര്‍ഫാൻ ഖാന്റെ മരണം ഒരു വിങ്ങലാണ് എന്ന് സുഹൃത്ത് സന്ദീപ് സിംഗ് പറയുന്നു. ഇര്‍ഫാൻ ഖാന്റെ മൃതദേഹം ചുമലിലേറ്റാൻ അവസരം കിട്ടിയതിന് സന്ദീപ് സിംഗ് നന്ദി പറയുകയും ചെയ്യുന്നു.

താങ്കളെ താങ്കളെ നഷ്‍ടപ്പെട്ടതിന്റെ ദു:ഖം എന്റെ ഹൃദയത്തിൽ ഇത്രമേൽ വലിയ ഒരു വിങ്ങലാകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്റെ പ്രതിസന്ധികളിൽ ഒപ്പം നിന്നതിന് നന്ദി ഇർഫാൻ ഭായ്. ഒരുപാട് പേർ എന്നെ ഗൗനിക്കാതിരുന്ന കാലത്തും താങ്കൾ എനിക്കൊപ്പം നിന്നു. നിങ്ങളെ പോലുള്ള മനുഷ്യർ ഒരിക്കലും മരിക്കില്ല. സിനിമയോടുള്ള താങ്കളുടെ ഇഷ്‍ടവും ജീവിതത്തോടുള്ള കാഴ്‍ചപ്പാടും എന്നെ ഇനിയും മുന്നോട്ട് നയിക്കാൻ ഉതകുന്നതാണ്. ഇർഫാൻ ഭായ്ക്കൊപ്പം അവസാനമായി ഒന്നു കൂടി നടക്കാൻ അവസരം തന്ന ദൈവത്തിന് നന്ദി. താങ്കളെ അവസാനമായി ഒരു നോക്ക് കണ്ട് യാത്ര പറയാൻ സാധിച്ച ഞാൻ അനുഗ്രഹീതനാണ്. താങ്കളുടെ ഒരുപാട് ആരാധകർക്കും സുഹൃത്തുക്കൾക്കും അതിന് സാധിച്ചിട്ടില്ലല്ലോ. എന്നാലും താങ്കൾ നേരത്തെയാണ് പോയത് ഭായ്- ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ സന്ദീപ് സിംഗ് പറയുന്നു.

click me!