ആദ്യവാരം 15 മില്യൺ മിനിറ്റിലധികം വാച്ച് ടൈം; 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' സ്ട്രീമിങ് തുടരുന്നു

Published : Oct 26, 2026, 08:02 AM IST
Its A Medical Miracle movie

Synopsis

സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' മനോരമ മാക്സിൽ മികച്ച പ്രതികരണം നേടി വിജയകരമായി മുന്നേറുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ ചിത്രം പതിനഞ്ച് മില്യൺ മിനിറ്റ് വാച്ച് ടൈം പിന്നിട്ടു.

സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' ഒടിടിയിൽ മികച്ച നേട്ടവുമായി സ്ട്രീമിം​ഗ് തുടരുന്നു. ഒടിടി റിലീസ് ചെയ്ത ആഴ്ചയിൽ തന്നെ ചിത്രം 15 മില്യൺ മിനിറ്റ് വാച്ച് ടൈം ആണ് ചിത്രം പിന്നിട്ട് കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ മനോരമ മാക്സിലൂടെ സിനിമ കാണാനാകും.

നവാഗതനായ ശ്യാമിൻ ഗിരീഷ് ആണ് ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ സംവിധാനം ചെയ്തരിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിംഗ് എന്ന ശക്തി കിട്ടുന്നതാണ് ചിത്രത്തിൻ്റെ കഥാതന്തു. ഏറെ വ്യത്യസ്തമായ ലുക്കിലാണ് കേന്ദ്ര കഥാപാത്രങ്ങളായ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവർ ഈ ചിത്രത്തിലെത്തുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കൂടാതെ കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചത്. ശബ്ദത്തിൻ്റെ ഗംഭീരമായ ഉപയോഗത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ - ഡ്രീം ബിഗ് ഫിലിംസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പുതുമുഖ നടി വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന 'പ്രഹര'ത്തിന്റെ ടീസർ പുറത്ത്
ജയസൂര്യ- വിനായകൻ കോമ്പോയുടെ ഫാന്റസി-കോമഡി ത്രില്ലർ 'ടൈറ്റൻസ്' മുന്നേറുന്നു