ദുല്‍ഖര്‍ ചിത്രത്തില്‍ തിളങ്ങാൻ സാനിയ ഇയ്യപ്പൻ

By Web TeamFirst Published Feb 20, 2021, 3:26 PM IST
Highlights

ദുല്‍ഖര്‍ ചിത്രത്തില്‍ സാനിയ ഇയ്യപ്പൻ അഭിനയിക്കുന്നു.

മലയാളത്തില്‍ യുവ നടിമാരില്‍ ശ്രദ്ധേയാണ് സാനിയ ഇയ്യപ്പൻ. ഇപോഴിതാ സാനിയ ഇയ്യപ്പൻ ദുല്‍ഖര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തില്‍ സാനിയയുടെ കഥാപാത്രമെന്തെന്ന് വ്യക്തമല്ല. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ദുല്‍ഖറും റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ലക്ഷ്‍മി ഗോപാലസ്വാമി, വിജയകുമാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സാനിയയ്‍ക്ക് വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലുള്ളത്. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം. സിനിമയുടെ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ തെന്നിന്ത്യയില്‍ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രം പ്രദര്‍ശനത്തിന് എത്താനുണ്ട്.

ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.

click me!