'ജവാന്റെ' വരവ് വെറുതെ ആകില്ല, ഷാരൂഖിനൊപ്പം പോരടിക്കാൻ ഈ താരം, പ്രതീക്ഷകളേറ്റി ആറ്റ്ലി ചിത്രം

Published : Mar 21, 2023, 08:43 AM IST
'ജവാന്റെ' വരവ് വെറുതെ ആകില്ല, ഷാരൂഖിനൊപ്പം പോരടിക്കാൻ ഈ താരം, പ്രതീക്ഷകളേറ്റി ആറ്റ്ലി ചിത്രം

Synopsis

ദീപിക പദുക്കോണും ചിത്രത്തിൽ ഭാ​ഗമാകുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. 

ഠാന്റെ ​ഗംഭീര വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ജവാൻ. ആറ്റ്ലിയുടെ സംവിധാനത്തിൽ നയൻതാര നായികയായി എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് പ്രേക്ഷ​കരും ഏറെയാണ്. ജവാന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട പുതിയ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൽ സഞ്ജയ് ദത്തും പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് വിവരം. 

ജവാന്റെ വളരെ പ്രധാനപ്പെട്ട ആക്ഷൻ രം​ഗത്താണ് സഞ്ജയ് ദത്ത് എത്തുക. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത് എന്ന് സിനിമയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സിനിമയിലെ സുപ്രധാന ഭാ​ഗമാണ് ഇതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ലോകേഷ് കനകരാജ് - വിജയ് ചിത്രം 'ലിയോ' കാശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് സഞ്ജയ് ദത്ത് ജവാനിൽ ജോയിൻ ചെയ്തത്. അതേസമയം, ദീപിക പദുക്കോണും ചിത്രത്തിൽ ഭാ​ഗമാകുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. 

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററിൽ എത്തുക. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 

പൊട്ടിച്ചിരിച്ച് മമ്മൂട്ടി; 100 കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കുമെന്ന് അസീസ്

അതേസമയം, നേരത്തെ നിശ്ചയിച്ച പ്രകാരം ജവാൻ ജൂൺ 2ന് റിലീസിന് എത്തില്ലെന്നാണ് വിവരം. ചിത്രീകരണം പോലും ഇനിയും പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമാണുള്ളത്. സ്വാഭാവികമായും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നീളും. ഈ സാഹചര്യത്തില്‍ ചിത്രം ജൂണില്‍ റിലീസ് ചെയ്യാനാവില്ലെന്നും ഒക്ടോബറിലേക്ക് നീട്ടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തെ കുറിച്ച് ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക