
വിക്രത്തിന്റെ വിജയത്തിന്റെ ആവേശം തുടരുമ്പോള്‍ സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. വിജയ് നായകനാകുന്ന ദളപതി 67 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്നത്. ദളപതി 67 ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രതിനായകനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ആരാധകരെ ആവേശഭരിതരാക്കുന്നതുമാണ്.
ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് ചിത്രത്തിലെ വില്ലനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാര്‍ത്തകള്‍ ശരിയെങ്കില്‍ ഇത് സഞ്‍ജയ് ദത്തിന്റെ തമിഴ് അരങ്ങേറ്റവുമാകും. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രം തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായിരുന്നു. 'വിക്ര'ത്തിന് ശേഷം ലോകേഷ് കനകരാജ് വിജയ്‍യെ നായകാക്കി ഒരുക്കുന്ന 'ദളപതി 67'ല്‍ സഞ്‍ജയ് ദത്തും ചേര്‍ന്നാല്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കില്ല.
'ദളപതി 67'ല്‍ അര്‍ജുൻ നിര്‍ണായക ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നുവെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരുന്നു.സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് അടുത്തിടെ ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്‍നേഹത്തോടെ ലോകേഷ് കനകരാജ്, ലോകേഷ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചു.
കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 'വിക്രം'. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, , കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരൻ ആയിരുന്നു ഛായാഗ്രാഹകൻ.
Read More : ബോളിവുഡില്‍ ദുല്‍ഖറിന്റെ പ്രണയം, 'ഛുപ്' വീഡിയോ പുറത്തുവിട്ടു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ