'പുതിയ കാലത്ത് ഇന്ത്യൻ ഭാഷാ സിനിമകള്‍ ലോക ശ്രദ്ധ നേടുന്നത് അഭിമാനകരം'

Published : Jan 17, 2025, 11:01 PM IST
'പുതിയ കാലത്ത് ഇന്ത്യൻ ഭാഷാ സിനിമകള്‍ ലോക ശ്രദ്ധ നേടുന്നത് അഭിമാനകരം'

Synopsis

ഇത്തവണത്തെ അജന്ത- എല്ലോറ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളത്തിന്റെ അശാന്തവും ഒറ്റയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പുതിയ കാലത്ത് ഇന്ത്യൻ ഭാഷാ സിനിമകള്‍ ലോക ശ്രദ്ധ നേടുന്നത് അഭിമാനകരമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയം സെക്രട്ടറി സഞ്‍ജയ് ജാജു. ഇന്ത്യൻ കലാപാരമ്പര്യത്തില്‍ ആധുനിക കാലത്ത് സിനിമയും പ്രധാനമാണ്. ചലച്ചിത്രോത്സവങ്ങള്‍ ശരിക്കും സാംസ്‍കാരിക വിനിമയത്തിനും സിനിമകളുടെ വൈവിധ്യത്തിനും സാക്ഷ്യം വഹിക്കുന്നത് പ്രചോദനമാണെന്നും സഞ്‍ജയ് ജാജു അഭിപ്രായപ്പെട്ടു. പത്താമത് അജന്ത- എല്ലോറ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവ (എഐഎഫ്എഫ്) വേദിയിലെത്തിയതായിരുന്നു അദ്ദേഹം.

അജന്ത- എല്ലോറ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവം (എഐഎഫ്എഫ്)  15നാണ് ആരംഭിച്ചത്. ജനുവരി 19 വരെയാണ് ചലച്ചിത്രോത്സവം. മഹാരാഷ്‍ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. പ്രൊസോണ്‍ മാളിലെ ഐനോക്സിലാണ് പ്രദര്‍ശനം.

മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദ മറാത്ത‍വാഡ ആര്‍ട് കള്‍ച്ചര്‍, ആൻഡ് ഫിലിം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അജന്ത എല്ലോറ ഫിലിം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്‍ഘാടനം മഹാരാഷ്‍ട്ര സാംസ്‍കാരിക വകുപ്പ് മന്ത്രി ആശിഷ് ഷേലാര്‍ ജനുവരി 15ന് നിര്‍വഹിച്ചു. ഫിപ്രസി (ഇന്റര്‍നാഷണല്‍ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‍സ്) എഫ്എഫ്‍സി (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇൻ ഇന്ത്യ), മഹാരാഷ്‍ട്ര സര്‍ക്കാര്‍, നാഷണല്‍ ഫിലിം ഡവലപ്‍മെന്റ് കോര്‍പറേഷൻ ലിമിറ്റഡ്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തില്‍ എംജിഎം സ്‍കൂള്‍ ഓഫ് ഫിലിം ആര്‍ട്‍സും എംജിഎം റേഡിയോ എഎഫ്എം 90.8ഉം പങ്കാളികളാണ്. ഇന്ത്യൻ കോംപറ്റീഷൻ ലോക സിനിമ തുടങ്ങിയവയ്‍ക്ക് പുറമേ അജന്ത എല്ലോറ ഫിലിം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇന്ത്യ ഫോക്കസ്, മറാത്തവാഡാ ഷോര്‍ട് ഫിലിം കോംപറ്റീഷനുമുണ്ട്. എഐഎഫ്എഫ് 2024 ലൈഫ്‍ടൈം അച്ചീവ്‍മെന്റ് അവാര്‍ഡ് പത്മഭൂഷണ്‍ സായ് പരഞ്‍ജപേയ്‍ക്കാണ്

ഐഎഫ്എഫ്‍കെ 2024ല്‍ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ചിത്രം അങ്കമ്മാള്‍ പ്രദര്‍ശിപ്പിക്കുന്നത് അജന്ത എല്ലോറ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലായിരിക്കും. ചലച്ചിത്രോത്സവത്തില്‍ ചബില (മറാത്തി (മറാത്തി), ഇൻ ദ ബെല്ലി ഓഫ് എ ടൈഗര്‍ (ഹിന്ദി), ഖദ്‍മോദ് (മറാത്തി), ഖേര്‍വാള്‍ (ബംഗാളി, ഇംഗ്ലീഷ്), സെക്കൻഡ് ചാൻസ് (ഹിന്ദി, ഇംഗ്ലിഷ്), ശാന്തി നികേതൻ (രാജസ്ഥാൻ, സ്വാഹ, വില്ലേജ് റോക്സ്റ്റാഴ്‍സ് 2 (അസ്സാമീസ്) എന്നിവയും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യ ഫോക്കസില്‍ രണ്ട് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രസാദ് ആര്‍ ജെയുടെ സംവിധാനത്തിലുള്ള അശാന്തവും റസൂല്‍ പൂക്കുട്ടി ഒരുക്കിയ ഒറ്റയും.

Read More: വിദേശത്ത് മെച്ചമുണ്ടോ?, ഗെയിം ചേഞ്ചറുടെ കളക്ഷൻ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്