സഞ്ജയ് ലീല ബൻസാലിയുടെ മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രം ലവ് ആൻഡ് വാർ വാര്‍ റിലീസ് പ്രഖ്യാപിച്ചു

Published : Sep 17, 2024, 01:33 PM IST
സഞ്ജയ് ലീല ബൻസാലിയുടെ മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രം  ലവ് ആൻഡ് വാർ വാര്‍ റിലീസ് പ്രഖ്യാപിച്ചു

Synopsis

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ഇതിഹാസ പ്രണയകഥയായ ലവ് ആന്‍റ് വാർ റിലീസ് പ്രഖ്യാപിച്ചു

മുംബൈ: രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന  ഇതിഹാസ കഥയായ ലവ് ആന്‍റ് വാർ അതിന്റെ പ്രഖ്യാപന ദിവസം മുതൽ തന്നെ  ഒരു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്നുമുതൽ സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ പ്രേക്ഷകർ ഒന്നടങ്കം  ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റിന്‍റെ റിലീസ് തീയതി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026ല്‍ റംസാൻ, രാം നവമി തുടങ്ങിയ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോടനുബന്ധിച്ചാണ് റിലീസിംഗ് എന്നുള്ളത് ബോക്സ് ഓഫീസ് വിജയം മുന്നിൽ കണ്ടുകൊണ്ടാണ് എന്നാണ് ബോളിവുഡിലെ വിലയിരുത്തല്‍.

ചിത്രത്തിന്‍റെ ചിത്രീകരണം അടക്കം നടക്കാനുണ്ടെന്നാണ് വിവരം. ചില ഭാഗങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നാണ് വിവരം.  അതേ സമയം സഞ്ജയ് ലീല ബൻസാലി ലവ് ആന്‍റ് വാർ എന്ന സിനിമയ്‌ക്ക് വേണ്ടി ഒരു വലിയ തിയറ്റർ ഇതര കരാറിൽ ഒപ്പുവെച്ചതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലവ് ആൻഡ് വാർ ഒരു സ്റ്റുഡിയോ പങ്കാളിയില്ലാതെ സഞ്ജയ് ലീല ബൻസാലി തന്നെ നിർമ്മിക്കും. വൈആർഎഫ്, റെഡ് ചില്ലീസ് തുടങ്ങിയ സ്റ്റുഡിയോകൾ പിന്തുടരുന്ന മോഡല്‍ പിന്തുടര്‍ന്നാണ് ഇത്. ചിത്രം തിയറ്ററുകളിലേക്ക് പോകുന്നതിന് മുമ്പുതന്നെ, അദ്ദേഹം നെറ്റ്ഫ്ലിക്സുമായി ഒരു വലിയ പോസ്റ്റ്-തിയറ്റർ കരാറും സരേഗമയുമായി ഒരു റെക്കോർഡ് മ്യൂസിക് ഡീലും ഒപ്പുവച്ചുവെന്നാണ് വിവരം. ഒപ്പം താരങ്ങളുമായി പ്രതിഫലത്തിന് പകരം ലാഭം പങ്കിടല്‍ കരാറിലാണ് എസ്എല്‍ബി ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നത്. 

അതേ സമയം റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് പ്രേക്ഷകർ. സഞ്ജയ് ലീല ബൻസാലി ചിത്രത്തില്‍  രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവര്‍ ഒന്നിച്ച് സ്ക്രീനില്‍ എത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

'കൊണ്ടലിലെ' കൊമ്പന്‍ സ്രാവിന്‍റെ ആക്രമണം മുതല്‍ കടല്‍ സംഘടനം വരെ ഉണ്ടായത് ഇങ്ങനെ; മേയ്ക്കിംഗ് വീഡിയോ

'അണ്ണയാര്. ദളപതി' : തമിഴില്‍ അല്ല, ദക്ഷിണേന്ത്യയിൽ തന്നെ ഒരു താരത്തിനുമില്ലാത്ത റെക്കോര്‍ഡിലേക്ക് ദളപതി വിജയ്
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് കേട്ടിട്ടുണ്ട്, സൈഡിൽ അച്ചാർ ആയിട്ട് ഞാനുമിരുന്നോട്ടെ": ആസിഫ് അലി
ആരൊക്കെയാണ് നിരന്ന് നില്‍ക്കുന്നത്! ചര്‍ച്ചയായി 'പെരുവണ്ണാപുരത്തെ വിശേഷങ്ങളി'ലെ ആ ഫ്രെയിം