
കൊച്ചി: സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. 'ഒഴുകി ഒഴുകി ഒഴുകി' എന്നാണ് ചിത്രത്തിന്റെ പേര്. ദേശീയ അന്തർ ദ്ദേശീയ തലങ്ങളിൽ തിളങ്ങിയ സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനാണ് സഞ്ജീവ് ശിവൻ.
ജലത്തിൽ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് അജ്ഞാത മൃതദേഹങ്ങൾക്ക് മുന്നിലാണ് ഈ ചിത്രം സമർപ്പിക്കുന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ അന്വേഷണത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. ഈ അന്വേഷണത്തിനിടയിൽ അവൻ ഒരു കൊലപാതകത്തിൽ കുരുങ്ങുന്നതോടെ ഈ ചിത്രം സംഘർഷഭരിതമാകുന്നു.
ശിവൻ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാൻഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, എന്നിവരും പ്രധാന താരങ്ങളാണ്. ബി.ആർ. പ്രസാദിന്റേതാണ് തിരക്കഥ.
നിരവധി പുരസ്കാരങ്ങൾക്ക് അർഹരായവരാണ് ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരിൽ ഏറെയും. ഓസ്ക്കാർ അവാർഡു ജേതാവായ റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്. ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. സംസ്ഥാന അവാർഡ് ജേതാവായ മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. ശീകർ പ്രസാദാണ് എഡിറ്റർ. ദീപ്തി ശിവനാണ് നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന സിനിമ ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു. പി ആർ ഒ വാഴൂർ ജോസ്.
ഫീച്ചർ ഫിലിമുകൾ, ഡോക്കുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെ ഏറെ ശ്രദ്ധേയനാണ് സഞ്ജീവ് ശിവൻ. ഡ്രൈപ്പോഡ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സഞ്ജീവ് ശിവൻ ഒരുക്കിയ മത്തി രണ്ട് പുരസ്ക്കാരങ്ങളാണ് ഫീച്ചർ, ഫിലിം, ഡോക്കുമെന്ററി എന്നിവക്കു ലഭിച്ചിട്ടുള്ളത്. ഈ ബാനറിലാണ് ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രം ഒരുക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ