ബുസാനിൽ പുരസ്‌കാരത്തിളക്കവുമായി സഞ്ജു സുരേന്ദ്രന്റെ 'ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്'

Published : Sep 27, 2025, 04:34 PM IST
Sanju Surendran’s If on a Winter’s Night

Synopsis

ബുസാൻ അന്താരാഷ്ട ചലച്ചത്രോത്സവത്തിലെ ഹൈലൈഫ് വിഷൻ അവാർഡ് ആണ് സഞ്ജു സുരേന്ദ്രന്റെ 'ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്' സ്വന്തമാക്കിയിരിക്കുന്നത്.

ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാരനേട്ടവുമായി സഞ്ജു സുരേന്ദ്രന്റെ 'ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്' (ഖിഡ്‌കി ഗാവ്) ഹൈലൈഫ് വിഷൻ അവാർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അന്‍ഷുല്‍ ചൗഹാൻ സംവിധാനം ചെയ്ത ‘ടൈഗര്‍’ എന്ന ചിത്രത്തിനൊപ്പമാണ് പുരസ്കാരം പങ്കിട്ടിരിക്കുന്നത്.

റോഷൻ അബ്‌ദുൾ ഗഫൂർ, ഭാനുപ്രിയ ജിതേഷ് റേച്ചൽ സാമുവൽ, ആരതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന കമിതാക്കളുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം.

 

 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പായൽ കപാഡിയ

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഡോ. സുരേന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ പ്രമോദ് ശങ്കര്‍, കിരണ്‍ കേശവ് എന്നിവരാണ്. ഡോ. രേഖ രാജ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈന്‍ ജിബു തോമസും ഛായാഗ്രഹണം മനേഷ് മാധവനും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് പ്രവീണ്‍ എം. കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ്, കലാസംവിധാനം ഫയദോര്‍ സാം ബ്രൂക്ക്, വസ്ത്രാലങ്കാരം ലീന തുഷാര എന്നിവരാണ് നിര്‍വഹിച്ചത്‌.

ആദ്യ ഫീച്ചർ ഫിലിമായ ഏദനിലൂടെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് സഞ്ജു സുരേന്ദ്രൻ. എസ് ഹരീഷിന്റെ നാല് ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു ഏദൻ ഒരുക്കിയത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ