'അവരുടെ തറവാട്ട് സ്വത്താണെന്ന ചില സാറന്മാരുടെ വിചാരം'; സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റ് വൈറൽ

Published : Apr 14, 2023, 06:40 PM ISTUpdated : Apr 14, 2023, 06:46 PM IST
'അവരുടെ തറവാട്ട് സ്വത്താണെന്ന ചില സാറന്മാരുടെ വിചാരം'; സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റ് വൈറൽ

Synopsis

എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന്റേയും ബസ് സ്റ്റാന്റിന്റേയും ദയനീയവസ്ഥയാണ് പോസ്റ്റിലൂടെ സന്തോഷ് വിവരിക്കുന്നത്.

ലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടൻ സന്തോഷ് കീഴാറ്റൂരിന്റേത്. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ അരങ്ങിലേത് പോലെ ബി​ഗ് സ്ക്രീനിലും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കാണികൾക്ക് സമ്മാനിച്ച് അദ്ദേഹം കയ്യടി നേടി. സോഷ്യൽ മീഡിയയിൽ തന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത സന്തോഷ് പങ്കുവച്ചൊരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന്റേയും ബസ് സ്റ്റാന്റിന്റേയും ദയനീയവസ്ഥയാണ് പോസ്റ്റിലൂടെ സന്തോഷ് വിവരിക്കുന്നത്. റെയിൽവെയിൽ ട്രെയിൻ വരുന്നതുവരെ കാത്തിരിക്കാൻ വൃത്തിയുള്ള ഇടമോ വൃത്തിയുള്ള ടോയ്ലറ്റോ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരെന്നും സന്തോഷ് കുറിക്കുന്നു. രാത്രി ഉറക്കമൊഴിഞ്ഞ് ഡ്യൂട്ടി ചെയ്യുന്നതിനല്ലേ സർക്കാർ ഇവർക്ക് ശമ്പളം നൽകുന്നതെന്നും നടൻ ചോദിക്കുന്നു. 

സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ ഇങ്ങനെ

ERNAKULAM  SOUTH RAILWAY STATION  അതുപോലെ Ernakulam KSRTC Bus Stand....ഇത് രണ്ടും നന്നാവാൻ പാടില്ലാ എന്ന് ആർക്കാണ് ഇത്ര വാശി.. SouthRailwayStationil Train വരുന്നതുവരെ കാത്തിരിക്കാൻ വൃത്തിയുള്ള ഇടം , വൃത്തിയുള്ള Toilet കഷ്ടം..പരമ ദയനീയം. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നു അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം അല്ല സാറന്മാരെ രാത്രി ഉറക്കമൊഴിഞ്ഞ് Duty ചെയ്യുന്നതിനല്ലെ സർക്കാർ ശമ്പളം തരുന്നത്.... വേറൊരു വശത്ത് എല്ലാ വൃത്തിയോടും കൂടി കോടികൾ ചിലവിട്ട മെട്രോ സ്‌റ്റേഷൻ..…. NB: 5.15 AM ട്രെയിനിൽ യാത്രചെയ്യുവാൻ 4 മണിക്ക് എത്തി വൃത്തിയോടെ ഇരിക്കാൻ ഒരു ഇരിപ്പിടം കിട്ടാതെ വലയുന്ന ഒരു പൗരന്റെ രോദനം...വോട്ടിനു വേണ്ടി സകല ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവർ ഇതൊന്നും കാണില്ല... കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി. 

സൽമാൻ ഖാനുമായി പ്രണയത്തിൽ; പ്രതികരിച്ച് പൂജ ഹെഗ്ഡെ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'