‘നൂറ് സെഞ്ചുറിയെക്കാൾ, അടിച്ചു കൂട്ടിയ റൺ മലയേക്കാൾ ഭംഗിയുണ്ട് സച്ചിന്റെ ട്വീറ്റിന്‘; സന്തോഷ് പണ്ഡിറ്റ്

Web Desk   | Asianet News
Published : Feb 04, 2021, 03:44 PM IST
‘നൂറ് സെഞ്ചുറിയെക്കാൾ, അടിച്ചു കൂട്ടിയ റൺ മലയേക്കാൾ ഭംഗിയുണ്ട് സച്ചിന്റെ ട്വീറ്റിന്‘; സന്തോഷ് പണ്ഡിറ്റ്

Synopsis

സച്ചിനാണ് യഥാർത്ഥ ഭാരതരത്നമെന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു. 

ർഷക സമരത്തിന് പിന്തുണയുമായി എത്തിയ വിദേശ സെലിബ്രിറ്റികൾക്കെതിരെ രം​ഗത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തുണച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. സച്ചിനാണ് യഥാർത്ഥ ഭാരതരത്നമെന്നും നിങ്ങൾ ഇതുവരെ നേടിയ നൂറ് സെഞ്ചുറിയെക്കാൾ, അടിച്ചു കൂട്ടിയ റൺ മലയേക്കാൾ, അന്ന് ലോകകപ്പിൽ അക്തറിനെ തേർഡ്മാൻനു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാൾ ഭംഗിയുണ്ട് സച്ചിന്റെ  ട്വീറ്റിനെന്നും പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ...
"ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ  ബാഹ്യശക്തികൾ കാഴ്ചക്കാരാകാം, കളിക്കാർ ആകരുത് " സച്ചിൻ ജി യുടെ മാസ്സ് ഡയലോഗ് .
സൂപ്പർ സച്ചിൻ ❤
നിങ്ങളാണ് യഥാർത്ഥ ഭാരതരത്നം..
നിങ്ങൾ ഇതുവരെ നേടിയ 100 century യെക്കാൾ , അടിച്ചു കൂട്ടിയ റൺ മലയേക്കാൾ , 
അന്ന് ലോകകപ്പിൽ അക്തറിനെ തേർഡ്മാൻനു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാൾ ഭംഗിയുണ്ട് ഇന്നത്തെ സച്ചിൻ ജി യുടെ  ട്വീറ്റിന്.
#stand with india
(വാൽകഷ്ണം ..
കാർഷിക നിയമങ്ങൾക്കെതിരെ, പഞ്ചാബിലെ ചില കർഷകർ  ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാന ജി , പോൺ താരം മിയാ ഖലീഫ ജി എന്നിവർക്ക്  മറുപടിയുമായാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ജി  രംഗത്ത് വന്നത്.)
All the best Sachin ji
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ... "ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യശക്തികൾ കാഴ്ചക്കാരാകാം, കളിക്കാർ ആകരുത് "...

Posted by Santhosh Pandit on Wednesday, 3 February 2021

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം