'ബോക്സ് ഓഫീസില്‍ മാമാങ്കം ചരിത്രം കുറിക്കും'; 300 കോടി ക്ലബിലെത്തുന്ന ചിത്രമാകുമെന്നും പണ്ഡിറ്റിന്‍റെ പ്രവചനം

Published : Nov 10, 2019, 10:56 AM ISTUpdated : Nov 10, 2019, 11:45 AM IST
'ബോക്സ് ഓഫീസില്‍ മാമാങ്കം ചരിത്രം കുറിക്കും'; 300 കോടി ക്ലബിലെത്തുന്ന ചിത്രമാകുമെന്നും പണ്ഡിറ്റിന്‍റെ പ്രവചനം

Synopsis

മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം ("ഒരു വടക്ക൯ വീരഗാഥ", "പഴശ്ശിരാജ") വ൯ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം "മാമാങ്കം" സിനിമയും നേടും

ചലച്ചിത്ര പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന 'മാമാങ്കം'. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുതല്‍മുടക്ക് തന്നെ 50 കോടിയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാകുമെന്ന പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. അതിനിടയിലാണ് ചിത്രത്തെക്കുറിച്ച് പ്രവചനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

മമ്മൂട്ടി ആരാധകര്‍ക്ക് ആഹ്ളാദം നല്‍കുന്ന പ്രവചനമാണ് പണ്ഡിറ്റിന്‍റേത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബിലെത്തുന്ന ചിത്രമാകും മാമാങ്കമെന്നാണ് പണ്ഡിറ്റിന്‍റെ പ്രവചനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പണ്ഡിറ്റ് പ്രവചനവുമായി രംഗത്തെത്തിയത്.

പണ്ഡിറ്റിന്‍റെ കുറിപ്പ്

മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+സിനിമ റെഡി ആയ് ട്ടോ..
മമ്മൂക്കയുടെ Big budget mass movie "മാമാങ്കം" സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ "പുലി മുരുക൯", "ബാഹുബലി 2" , "ലൂസിഫ൪" വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ൪ഡും ഇതോടെ തക൪ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

ഈ സിനിമ മലയാളത്തിന്‍റെ "ബാഹുബലി" എന്നാണ് കരുതുന്നത്. Making and technical level ല്‍ "ബാഹുബലി"യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan ji യും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷ൯ പ്രതീക്ഷിക്കുന്നു. (കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).

ഇനിയും ഈ സിനിമയുടെ വമ്പ൯ വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം ("ഒരു വടക്ക൯ വീരഗാഥ", "പഴശ്ശിരാജ") വ൯ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം "മാമാങ്കം" സിനിമയും നേടും എന്നു കരുതാം.

(വാല് കഷ്ണം.. മുരുകനും, ബാഹുബലിയും തീ൪ന്നോ എന്നറിയുവാ൯ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സുവർണ്ണ ചകോരം നേടി 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്'; പ്രേക്ഷകപ്രീതി 'തന്തപ്പേരി'ന്
കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു