'കേരളം ബംഗാളാകുമെന്ന് വിശ്വസിച്ചു'; എൽഡിഎഫ് തോറ്റതിന് കാരണം എണ്ണിയെണ്ണി പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

Published : May 06, 2026, 04:41 PM IST
Santhosh pandit

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. സന്തോഷ് പണ്ഡിറ്റിന്റെ വിലയിരുത്തൽ പ്രകാരം, ന്യൂനപക്ഷ ഏകീകരണം, ശബരിമല പോലുള്ള വിഷയങ്ങള്‍, ജനകീയ നേതാക്കളുടെ അഭാവം എന്നിവയാണ് തോൽവിക്ക് പ്രധാന കാരണങ്ങൾ.

നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തോൽവിയായിരുന്നു എൽഡിഎഫിന് നേരിടേണ്ടി വന്നത്. കോൺ​ഗ്രസ് 102 സീറ്റ് നേടി വിജയിച്ചപ്പോൾ എൽഡിഎഫിന് 35 സീറ്റ് മാത്രമാണ് നേടാനായത്. കേരളത്തിലെ പരാജയത്തോടെ 50 വർഷത്തിന് ശേഷം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണം ഇല്ലാതായിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്. തതവസരത്തിൽ എൽഡിഎഫ് തോറ്റതിന്റെ കാരണങ്ങൾ എണ്ണയെണ്ണി പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒപ്പം ഇനി അഞ്ച് വർഷം ഉണ്ടെന്നും തോൽവിയുടെ കാരണങ്ങൾ പാർട്ടി സ്വയം വിലയിരുത്തി തിരിച്ചു വരണമെന്നും സന്തോഷ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ വിലയിരുത്തൽ ഇങ്ങനെ

1) ന്യൂനപക്ഷ ഏകീകരണം വോട്ടിൽ ഉണ്ടായി. കോഴിക്കോട്, മലപ്പുറം 28 ലിൽ 27 UDF നേടി. മൊത്തം മലബാറിലും കോട്ടയം, എറണാകുളം ജില്ലയിലും അടക്കം എല്ലായിടത്തും അത് തന്നെ സംഭവിച്ചു.

2) ശബരിമല സ്ത്രീ പ്രവേശന വിഷയം, സ്വർണ്ണപാളി കാണാതായ വിഷയം,

വിവാദം മുതൽ വഖഫ് ബോർഡ് വരെ നീളുന്ന സംഭവവികാസങ്ങളിൽ പാർട്ടി നിലപാട് കണ്ട് ഹൈന്ദവ വോട്ടുകൾ നഷ്ടപ്പെട്ടു. യുദ്ധ സമയത്ത് ഗാസക്ക് support കൊടുത്തതും, ഇസ്രയേൽ ന്നെ എതിർത്തതും , കർണാടകയിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശികളെ അവിടുത്തെ സര്ക്കാര് പുറത്താക്കിയപ്പോൾ വെറുതെ അവിടെ പോയി ഇടപെട്ടത് , സ്കൂളിലെ ഹിജാബ് വിഷയത്തിൽ നിലപാട് ഒന്നും ന്യൂനപക്ഷ വോട്ട് ഉണ്ടാക്കിയില്ല. ഇതെല്ലാം കണ്ട് സ്ഥിരം കിട്ടേണ്ട വോട്ട് പോവുകയും ചെയ്തു.

3) ജനകീയ നേതാക്കന്മാരുടെ കുറവ് ഉണ്ടായി. ജനങ്ങളോട് കുറച്ചു കൂടി അടുത്ത് ഇടപഴകേണ്ടി വരും. പല പ്രമുഖ നേതാക്കന്മാർക്കും സീറ്റ് കൊടുക്കാത്തത് വിനയായി. ശൈലജ ടീച്ചറേ തോൽക്കാൻ സാധ്യത ഉള്ള സീറ്റിൽ തുടർച്ചയായി മത്സരിപ്പിച്ചു തോൽപിച്ചു എന്ന് അവരുടെ ആരാധകർ ചിന്തിക്കാം.

4) തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് കവി സച്ചിദാനന്ദൻ പോലുള്ള ഇടതുപക്ഷ സഹയാത്രികർ അവരെ കൈവിട്ടത് പാരയായി. ഇതെല്ലാം കണ്ടപ്പോൾ വോട്ടർമാർക്ക് കൺഫ്യൂഷൻ ആയി. ഇനിയും ഇടത് ജയിച്ചാൽ കേരളം ബംഗാൾ ആകുമെന്ന് പറഞ്ഞപ്പോൾ പലരും അത് വിശ്വസിച്ചു. ഇത്തവണ മാറ്റി കുത്തി.

5) വികസനവും , ക്ഷേമ പെൻഷൻ കൃത്യമായി നൽകിയതും വോട്ടായില്ല.. ദാരിദ്രം നിർമാർജനം ചെയ്തു എന്ന് സര്ക്കാര് പറഞ്ഞു. പക്ഷെ സാമ്പത്തികമായി മെച്ചപ്പെട്ടു വരുന്ന പലരും അതൊന്നും ശ്രദ്ധിച്ചില്ല. അതിലൂടെ വോട്ട് കിട്ടിയില്ല.

6) പൊതുവിൽ ഹൈന്ദവരുടെ വോട്ട് ആണ് LDF ന്ന് കിട്ടുന്നത് എന്നതാണ് സത്യം.. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഇലക്ഷനിൽ മലപ്പുറം, കാസർകോട് etc ഒക്കെ ഫലങ്ങള്‍ നോക്കിയാൽ അറിയാം. ഈഴവ/തിയ്യ സമുദായം ആണ് പ്രധാന വോട്ട് ബാങ്ക്. അവരിൽ നിന്നും ഈയിടെയായി നേതാക്കന്മാർ കുറഞ്ഞത് പ്രശ്നമാണ്. അവർക്ക് പ്രത്യേകമായി എന്തെങ്കിലും ആനുകൂല്യം നൽകാത്തത് പാർട്ടിക്ക് ദോഷമാകുന്നു.

ഒരുതിരഞ്ഞെടുപ്പാകുമ്പോൾ ജയപരാജയങ്ങൾ സാധാരണയല്ലേ? LDF ഇനി 5 വർഷം മുന്നിലുണ്ട്. തോൽവിയുടെ കാരണങ്ങൾ പാർട്ടിസ്വയം വിലയിരുത്തണം..തിരിച്ചു വരിക. പത്തനാപുരത്ത് 25 വർഷത്തിന് ശേഷം കെബി ഗണേഷ് കുമാർ തോറ്റത്, തൃത്താലയിൽ രാജേഷ്, ഞങ്ങളുടെ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സച്ചിൻ ദേവ്, എകെ ശശ്രീന്ദ്രൻ ഒക്കെ കോട്ടയിൽ പരാജയപ്പെട്ടത് ഞെട്ടിച്ചു. (നല്ല രീതിയിൽ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നു എങ്കിൽ രാഹുൽ മാങ്കൂട്ടം, സരിൻ ഒക്കെ ഇപ്പോൾ ഈ തരംഗത്തിൽ ജയിച്ചു മന്ത്രി ആകുമായിരുന്നു. എംപി ആയ ചിലർ മത്സരിച്ചു എങ്കിൽ പലർക്കും മന്ത്രി സ്ഥാനം കിട്ടുമായിരുന്നു. അവർക്ക് ലക്ക് ഇല്ല ങാ..പോട്ടെ. )ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി INDI alliance അവസാനിപ്പിക്കുക.. ഒന്നുമില്ലേലും അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ 10 സീറ്റ് എങ്കിലും സ്വന്തമായി കിട്ടാം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഫഹദിന്റെ പ്രകടനം ഇഷ്ടമായില്ലെങ്കിൽ അത് എന്റെ കുഴപ്പമാകാം'; തുറന്നുപറഞ്ഞ് മഹേഷ് നാരായണൻ
ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വവ്വാലി'ന്‍റെ ട്രെയ്‍ലര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി