'ഭാവി നോക്കാം, മന്ത്രിസഭയിൽ ജ്യോത്സ്യൻ കൂടി വേണം'; താൻ റെഡി എന്ന് സന്തോഷ് പണ്ഡിറ്റ്

Published : May 16, 2026, 08:12 PM IST
Santhosh pandit

Synopsis

യുഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചാൽ മികച്ചതായിരിക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കൽ, പലിശരഹിത വായ്പ തുടങ്ങിയവ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ തിങ്കളാഴ്ച കോൺ​ഗ്രസ് സർക്കാർ അധികാരത്തിലേറും. തതവസരത്തിൽ ഭരണത്തിൽ വന്നാൽ നടപ്പിൽ വരുത്തുമെന്ന് യുഡിഎഫ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വാഗ്ദാനങ്ങൾ അതുപോലെ ചെയ്‌താൽ നല്ലതായിരിക്കുമെന്ന് സന്തോഷ് പറയുന്നു.

മന്ത്രിസഭയിൽ ഒരു ജ്യോത്സ്യനെ കൂടി നിയമിക്കണമെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, ഓരോ വിഷയം വരുമ്പോൾ ഭാവിയൊക്കെ രാശി വെച്ചു നോക്കാലോ എന്നും പറയുന്നു. പോസ്റ്റിലേക്ക് തന്നെ പരിഗണിച്ചാൽ, ക്യാബിനറ്റ് പദവി കൂടി തന്നാൽ അതിന് തയ്യാറാണെന്നും സന്തോഷ് രസകരമായി പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ

യുഡിഎഫ് ഭരണത്തിൽ വന്നാൽ നടപ്പിൽ വരുത്തും എന്നു പറഞ്ഞ വാഗ്ദാനങ്ങൾ അതുപോലെ ചെയ്‌താൽ അതൊരു കിടിലൻ സംഭവം ആകും.

അവരുടെ പ്രകടന പത്രിക പ്രകാരം..

1) മൊത്തം സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയുടെ ഏത് ബസ്സിലും എവിടേക്കും സൗജന്യ യാത്ര ചെയ്യാമത്രെ.

2) ക്ഷേമ പെൻഷൻ 2000 ത്തിൽ നിന്നും 3,000 രൂപ ആക്കി കൃത്യമായി കൊടുക്കുമത്രെ.

3) സ്വന്തം ബിസിനസ്‌ തുടങ്ങുവാൻ 5 ലക്ഷം രൂപ പലിശ രഹിത വായ്പ നൽകുമത്രേ..

4) കോളേജ് പഠിക്കുന്ന പെൺകുട്ടികൾക്ക് 1,000 രൂപ കൊടുക്കുമത്രെ..

5) ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഇഷ്യൂ ചെയ്യുമത്രേ..

ഇതെല്ലാം പറഞ്ഞത് പോലെ ചെയ്‌താൽ നല്ല കാര്യമാണെ. കെഎസ്ആര്‍ടിസി ഫ്രീ യാത്ര അടക്കം എല്ലാ ഓർഡറും അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കുന്നു.

കൂടെ ആശാ വർക്കർമാർക്കും ശമ്പളം കൂട്ടുമോ എന്നും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.

(വാൽ കഷ്ണം... ശരിക്കും ഒരു ജ്യോൽസ്യനെ കൂടി മന്ത്രിസഭയിൽ സ്ഥിര നിയമനം നൽകി മാസ ശമ്പളം കൊടുക്കണം. അത്യാവശ്യത്തിനു ഓരോ വിഷയം വരുമ്പോൾ ഭാവിയൊക്കെ രാശി വെച്ചു നോക്കാലോ. പോസ്റ്റിലേക്ക് എന്നെ പരിഗണിച്ചാൽ, ക്യാബിനറ്റ് പദവി കൂടി തന്നാൽ, ഞാൻ റെഡി)

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇതിലും ഭേദം സിനിമ എടുത്തിടെടാ..'; 'അതിരടി'യുടെ പ്രധാനഭാ​ഗങ്ങൾ ഉൾപ്പടെ ഇൻസ്റ്റാ​ഗ്രാമിൽ, വൻ വിമർശനം
എന്ത് ചോദ്യമാടെയ്..; മാധ്യമപ്രവർത്തകന്റെ വെറുപ്പുളവാക്കുന്ന ചോ​ദ്യം, ആഞ്ഞടിച്ച് മാളവിക മോഹനൻ