അമ്മയെ സുന്ദരിയാക്കി സാന്ത്വനം കുടുംബം; വീഡിയോ പങ്കുവച്ച് അച്ചു സുഗന്ധ്

Published : Sep 27, 2022, 10:09 PM ISTUpdated : Sep 27, 2022, 10:10 PM IST
അമ്മയെ സുന്ദരിയാക്കി സാന്ത്വനം കുടുംബം; വീഡിയോ പങ്കുവച്ച് അച്ചു സുഗന്ധ്

Synopsis

ഗിരിജാ പ്രേമനാണ് സാന്ത്വനത്തിലെ ലക്ഷ്മിയമ്മയായി മിനി സ്‌ക്രീനിലെത്തുന്നത്.

ലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലും, രണ്ട് ആളുകളുടെ രസകരമായ പ്രണയ കൈമാറ്റവുമെല്ലാമാണ് പരമ്പരയെ ആരാധകര്‍ സ്വീകരിക്കാനുണ്ടായ കാരണം. പരമ്പരയിലെ കണ്ണനായെത്തി പ്രേക്ഷകരെ രസിപ്പിക്കുകയും, ആരാധകരാക്കുകയും ചെയ്ത താരമാണ് അച്ചു സുഗന്ധ്. യൂട്യൂബിലും താരമായ അച്ചുവിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗിരിജാ പ്രേമനാണ് സാന്ത്വനത്തിലെ ലക്ഷ്മിയമ്മയായി മിനിസ്‌ക്രീനിലെത്തുന്നത്.

സ്‌ക്രീനിലെപ്പോഴും പൊട്ടും കുറിയുമില്ലാതെ സെറ്റും മുണ്ടുമുടുത്ത് അമ്മയായി എത്താറുള്ള ഗിരിജാ പ്രേമനെ മഞ്ഞ സാരിയും പൊട്ടും മേക്കപ്പുമെല്ലാമായി അണിയിച്ചൊരുക്കിയിരിക്കുകയാണ് ഓണ്‍സ്‌ക്രീന്‍ മക്കള്‍. ഒരുക്കിയ അമ്മയോടൊപ്പം മക്കളും മരുമക്കളും ഓരോരുത്തരായി ഫോട്ടോ എടുക്കുന്നതും മറ്റുമായ വീഡിയോയാണ് അച്ചു പങ്കുവച്ചിരിക്കുന്നത്. അമ്മയ്ക്ക് മുല്ലപ്പൂ ചൂടിക്കൊടുക്കുന്നതാകട്ടെ പരമ്പരയിലെ ദേവിയായി എത്തുന്ന ചിപ്പി രഞ്ജിത്തും. മക്കള്‍ മാത്രമായും, മരുമക്കള്‍ മാത്രമായുമുള്ള ചിത്രങ്ങളെല്ലാം വീഡിയോയിലുണ്ട്. ആരാധകര്‍ ഇതിനോടകം വീഡിയോ സ്വീകരിച്ചു കഴിഞ്ഞു.

കൃഷ്ണന്‍ ലക്ഷ്മി ദമ്പതികളാണ് സാന്ത്വനം വീട്ടിലെ അച്ഛനമ്മമാര്‍. കൃഷ്ണന്‍ മരിച്ചതോടെ, വീട്ടിലെ മൂത്ത പുത്രന്‍ ബാലന്‍ വീടിന്റെ ചുമതല ഏറ്റെടുക്കുന്നു. ബാലന്‍-ദേവി ദമ്പതികള്‍ മക്കള്‍ പോലും വേണ്ടെന്നുവച്ചാണ്, അനിയന്മാരെ വളര്‍ത്തുന്നത്. പരസ്പര സ്‌നേഹത്തിലൂന്നി മുന്നോട്ട് പോകുന്ന അനിയന്മാരില്‍ രണ്ട് പേരുടെ വിവാഹവും ഒന്നിച്ചായിരുന്നു. അതിലൂടെയായിരുന്നു പരമ്പര രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മുന്നോട്ട് പോയിരുന്നത്. അതിനിടെയില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളും പരമ്പരയില്‍ എത്തുന്നുണ്ട്. 

ഇപ്പോള്‍ പരമ്പരയിലെ പ്രധാന താരം അമ്മയായ ലക്ഷ്മി തന്നെയാണ്. മക്കള്‍ക്ക് ചെറിയൊരു ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങാനുള്ള ആഗ്രഹത്തെ അമ്മ സപ്പോര്‍ട്ട് ചെയ്യുകയും ലോണിന്റെ ആവശ്യത്തിനായി സ്വത്തുക്കളെല്ലാം ബാലന്റെ പേരില്‍ എഴുതിവയ്ക്കാനും അമ്മ ഒരുങ്ങുന്നുമുണ്ട്. എന്നാല്‍ സ്വത്ത് ഒരാളുടെ മാത്രം പേരില്‍ എഴുതുന്നതിനെ ചൊല്ലിയുള്ള വലിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സാന്ത്വനം അഭിമുഖീകരിക്കുന്നത്.

'സ്റ്റീഫൻ നെടുമ്പള്ളി'യായി ചിരഞ്ജീവി; ഫൈറ്റുകൾ കോർത്തിണക്കി 'ഗോഡ്‍ ഫാദറി'ലെ പാട്ടെത്തി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക