'ബാലനെയും കുടുംബത്തേയും അപമാനിച്ച് ഇറക്കിവിട്ട് ഭദ്രന്‍' : സാന്ത്വനം റിവ്യു

Published : Jun 26, 2022, 08:11 PM IST
'ബാലനെയും കുടുംബത്തേയും അപമാനിച്ച് ഇറക്കിവിട്ട് ഭദ്രന്‍'  : സാന്ത്വനം റിവ്യു

Synopsis

ശിവാഞ്ജലിക്ക് അപകടം സംഭവിക്കുന്നതായും പുതിയ പ്രൊമോയില്‍ കാണിക്കുന്നുണ്ട്.

രമ്പരയിലേക്ക് പുതിയ ഓരോ കഥാപാത്രങ്ങളേയും കൊണ്ടുവരുന്നത് വില്ലന്മാരാക്കാനാണോ എന്ന തരത്തിലാണ് സാന്ത്വനത്തിലേക്ക് ഓരോരുത്തരും കടന്നുവരുന്നത്. അങ്ങനെ പരമ്പരയിലേക്ക് എത്തിയ കഥാപാത്രമാണ് ഭദ്രന്‍. സാന്ത്വനത്തിലെ സഹോദരങ്ങളുടെ അച്ഛനായ കൃഷ്ണന്‍ തന്നെ പറ്റിച്ചെന്ന് പറഞ്ഞ് നടക്കുന്ന കഥാപാത്രമാണ് ഭദ്രന്‍. അയാള്‍ തങ്ങളെ പറ്റിച്ചതുകാരണം സാന്ത്വനം വീടുമായി യാതൊരു ബന്ധവും വച്ചുപുലര്‍ത്തേണ്ട എന്ന തീരുമാനത്തിലാണ് ഭദ്രന്. എന്നാല്‍ പറ്റിച്ചത് തങ്ങളുടെ അച്ഛനല്ല. അച്ഛനെ ഭദ്രനാണ് പറ്റിച്ചത് എന്നാണ് സാന്ത്വനം സഹോദരന്മാര്‍ പറയുന്നത്. എന്തായാലും കാണുന്നതുപോലെ ഭദ്രന്‍ കട്ട കലിപ്പില്‍ തന്നെയാണുള്ളത്. അത് കൂടാതെ ഭദ്രന്റെ ആണ്‍മക്കളെ സാന്ത്വനം സാഹോദരന്മാര്‍ തല്ലിയെന്നുമുള്ള പരാതിയും അയാള്‍ക്കുണ്ട്. പരാതി എന്താണെങ്കിലും സംഗതി വീണ്ടും കലിപ്പാണ്.

ഭദ്രന്റെ സഹോദരിയായ സുധ അപ്പച്ചി സാന്ത്വനം വീട്ടിലേക്ക് വന്ന് വലിയമ്മയെ കാണുന്നുണ്ട്. കൂടാതെ,  പരിചയം പുതുക്കുന്ന സുധ എല്ലാവരേയും വീട്ടിലേക്ക് ക്ഷണിച്ചാണ് മടങ്ങുന്നതും. വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍, തങ്ങള്‍ എന്തായാലും വരാം എന്ന് ആദ്യം പറയുന്നത് കണ്ണനാണ്. കാരണം, കണ്ണന്‍ ഇതുവരേയും കാണാത്ത തന്റെ മുറപ്പെണ്ണും ആ വീട്ടിലാണ് എന്നുള്ളതാണ്. കൂടാതെ സുധ അപ്പച്ചി വീട്ടിലേക്ക് വരുന്നതിന്റെ രണ്ട് ദിവസം മുന്നേ കണ്ണന്‍, അച്ചു എന്ന മുറപ്പെണ്ണുമായി അമ്പലത്തില്‍ വച്ച് ഉടക്കിയിരുന്നു. കാര്യം ഉടക്കാണെങ്കിലും കണ്ണന് അച്ചുവിനെ വീണ്ടും കാണണം എന്നുമുണ്ട്. സുധ അപ്പച്ചിയുടെ വീട്ടിലേക്ക് പോകുന്നവരുടെ കൂട്ടത്തില്‍ കണ്ണനില്ലതാനും. ശിവനും അഞ്ജലിയും ടൂറിലായതിനാല്‍ അവരും ഇല്ല .

സുധ അപ്പച്ചിയുടെ വീട്ടിലെത്തുന്ന എല്ലാവരും, സുധയുടെ ഭര്‍ത്താവായ ഗോപി മാമന്റേയും കൂടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഭദ്രന്‍ കടന്നുവരുന്നത്. അത്രനേരം സന്തോഷത്തോടെ ഇരുന്നിരുന്നവരുടെ അടുക്കലേക്ക് ഭദ്രന്‍ വരുന്നതോടെ ആകെ സംഘര്‍ഷമാകുന്നു. എന്തിനാണ് ഈ അഗതികളെ ഇവിടേക്ക് വിളിപ്പിച്ച് ഭക്ഷണം കൊടുക്കുന്നതെന്നും, ഇവര്‍ തന്നെ പറ്റിച്ചവരാണെന്നും, അതുകൊണ്ട് ഇറക്കി വിടു എന്നുമാണ് ഭദ്രന്‍ പറയുന്നത്. അത് കേള്‍ക്കുന്ന സുധ അപ്പച്ചി ആ സന്ദര്‍ഭത്തില്‍ ആകെ വിയര്‍ക്കുകയാണ്. ഭദ്രന്റെ വര്‍ത്തമാനം തുടങ്ങുമ്പോളെല്ലാം മിണ്ടാതിരിക്കുന്ന സാന്ത്വനം വീട്ടുകാര്‍, പെട്ടന്നുതന്നെ അയാളുടെ മനംമടുപ്പിക്കുന്ന ചീത്ത കേട്ട് എഴുനേറ്റ് കൈ കഴുകുകയാണ്. അവരെ കണ്‍വീന്‍സ് ചെയ്യിക്കാന്‍ സുധ ആവുന്നത് ശ്രമിക്കുന്നെങ്കിലും സാന്ത്വനം വീട്ടുകാര്‍ ഇറങ്ങാന്‍ നോക്കുകയാണ് ചെയ്യുന്നത്.

'മമ്മൂട്ടി എന്നെ പിന്തുണച്ചു കാണും, 'അമ്മ' പ്രസിഡന്റിന് നൽകിയ കത്തുകൾക്ക് മറുപടി കിട്ടിയില്ല': ഷമ്മി തിലകൻ

സാന്ത്വനം വീട്ടുകാരെ ചീത്ത പറഞ്ഞ് കഴിഞ്ഞ്, അവരെ വീട്ടിലേക്ക് വിളിച്ച സുധയേയും, അവരെ സത്ക്കരിക്കാന്‍ കൂടെനിന്ന ഗോപി മാമനേയും ഭദ്രന്‍ അപമാനിക്കുന്നുണ്ട്. പരസ്യമായുള്ള അപമാനത്തിന് ഹരി മറുപടി പറയാന്‍  നില്‍ക്കുമ്പേഴേക്കും വേണ്ടെന്ന് പറഞ്ഞ് ബാലന്‍ വിളിക്കുകയാണ് ചെയ്യുന്നത്. അതിനിടെ ശിവാഞ്ജലിക്ക് അപകടം സംഭവിക്കുന്നതായും പുതിയ പ്രൊമോയില്‍ കാണിക്കുന്നുണ്ട്. ട്രിപ്പിലായിരുന്ന അഞ്ജലിയെ ആരോ അപായപ്പെടുത്തി തട്ടി കൊണ്ടുപോകുകയായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ